വയനാട് രക്ഷാപ്രവർത്തനത്തിനിടെ ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ ശ്രമിച്ചു; അജിത് കുമാറിനെതിരെ സിപിഐ

എഡിജിപി എംആർ അജിത് കുമാറിനെതിരെ രൂക്ഷവിമർശനവുമായി വയനാട് സിപിഐ ജില്ലാ സെക്രട്ടറി. വയനാട് ഉരുൾ പൊട്ടൽ രക്ഷാപ്രവർത്തനം സർക്കാരിനെതിരെ തിരിച്ചുവിടാൻ ശ്രമിച്ചുവെന്നും എഡിജിപിയുടെ പല ഇടപെടലിലും സംശയമുണ്ടായിരുന്നെന്നും സിപിഐ ജില്ലാ സ്രെക്രട്ടറി ഇജെ ബാബു പറഞ്ഞു. ‘വയനാട്ടിലെ ദുരന്തമുണ്ടായപ്പോൾ നാലുമന്ത്രിമാർ സ്ഥലത്തെത്തി പ്രതിപക്ഷ എംഎൽഎമാർക്കുപോലും ആക്ഷേപമില്ലാത്ത വിധത്തിലായിരുന്നു പ്രവർത്തനം ഏകോപിപ്പിച്ചത്. റവന്യൂമന്ത്രി കെ രാജൻ അവിടെ നിന്ന് ഒരു ദിവസം മാറിയപ്പോഴാണ് സന്നദ്ധ പ്രവർത്തകർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിൽ എഡിജിപി പ്രവർത്തിച്ചത്. സന്നദ്ധ പ്രവർത്തകർ രക്ഷാപ്രവർത്തകർക്ക് ഉൾപ്പടെ നൽകുന്ന…

Read More