വയനാട് കളക്ടറേറ്റിന് മുന്നിൽ ആത്മഹത്യാശ്രമം ; ജീവനൊടുക്കാൻ ശ്രമിച്ചത് 9 വർഷമായി സമരം ചെയ്യുന്ന ജയിംസ്

വയനാട് കളക്ടറേറ്റിന് മുന്നിൽ ആത്മഹത്യാശ്രമം. കലക്ടറേറ്റിനു മുന്നിൽ കഴിഞ്ഞ 9 വർഷമായി ഭൂമിപ്രശ്നത്തിൽ സമരം നടത്തുന്ന ജെയിംസ് കാഞ്ഞിരത്തിനാൽ ആണ് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്. മുസ്ലിം ലീഗ് നടത്തിയ സമരത്തിനിടെ ഇദ്ദേഹത്തിന്റെ സമരപ്പന്തലിന്റെ ഒരു ഭാഗം പൊളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ ആത്മഹത്യാശ്രമം നടത്തിയത്. പോലീസും പ്രവർത്തകരും ഇടപെട്ട് രം​ഗം ശാന്തരാക്കി. സമരപ്പന്തൽ പുനസ്ഥാപിച്ചു നൽകി. വനംവകുപ്പ് അന്യായമായി തട്ടിയെടുത്ത 12 ഏക്കർ ഭൂമി വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് കാഞ്ഞിരത്തിനാൽ കുടുംബം സമരം ചെയ്യുന്നത്….

Read More

ശ്രുതി ഇനി റവന്യൂ വകുപ്പിൽ ക്ലർക്ക് ; വയനാട് കളക്ടറേറ്റിൽ ജോലിയിൽ പ്രവേശിച്ചു

വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെയും അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ജോലിയിൽ പ്രവേശിച്ചു. റവന്യൂ വകുപ്പിലെ ക്ലർക്ക് ആയാണ് ശ്രുതിക്ക് നിയമനം. അൽപ്പസമയം മുമ്പ് വയനാട് കളക്ടറേറ്റിലെത്തി ശ്രുതി ജോലിയിൽ പ്രവേശിച്ചു. റവന്യൂ വകുപ്പിലെ തപാൽ വിഭാഗത്തിൽ ആയിരിക്കും ശ്രുതി ജോലി ചെയ്യുക. സർക്കാർ ജോലിയുടെ മാനദണ്ഡങ്ങൾ പൂ‍ർത്തിയാക്കിയ ശ്രുതി ഒപ്പം നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്ന് പ്രതികരിച്ചു. ശ്രുതിയുടെ താല്പര്യം കണക്കിലെടുത്താണ് വയനാട് കളക്ടറേറ്റിൽ നിയമനം നൽകിയത്. നിലവിൽ ചെയ്തിരുന്ന ജോലി തുടരാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ…

Read More