
ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമം, ബിജെപി ഭരിക്കുമ്പോൾ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം നടക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി
രാജ്യത്ത് ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ബിജെപി ഭരിക്കുമ്പോൾ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം നടക്കുന്നു. രാജ്യത്ത് ഭയവും വിദ്വേഷവും പടർത്തുന്നത് എങ്ങനെയെന്നറിയാം. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കൾക്ക് വേണ്ടി നയങ്ങൾ മാറ്റുന്നു. കർഷകരോട് അനുതാപവും അനുഭാവവുമില്ല. ആദിവാസികളുടെ പാരമ്പര്യം മനസ്സിലാക്കുന്നില്ല. പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നുവെന്നും പ്രിയങ്ക പറഞ്ഞു. വയനാട്ടിലെ വോട്ടറായ 73കാരി ത്രേസ്യാമ്മയെ കണ്ട സന്തോഷവും പ്രിയങ്ക പങ്കുവച്ചു. ത്രേസ്യാമ്മ കെട്ടിപ്പിടിച്ചപ്പോൾ സ്വന്തം അമ്മ കെട്ടിപ്പിടിച്ചതുപോലെയാണ് തോന്നിയതെന്ന്…