
അണുക്കൾ പടർന്ന് പലവിധ രോഗങ്ങൾക്ക് കാരണമാകും; ഫ്ലഷ് ചെയ്യുന്നത് ശരിയായ രീതി അറിയാം
ടോയ്ലറ്റ് ഫ്ലഷ് ചെയ്യുന്നത് ശരിയായ രീതിയിലല്ലെങ്കിൽ അണുക്കൾ പടർന്ന് പലവിധ രോഗങ്ങൾക്കും കാരണമാകുമെന്ന് അറിയുന്നവർ ചുരുക്കമാണ്. ഇതിനെ പ്രതിരോധിക്കാൻ ടോയ്ലറ്റിന്റെ മൂടി അടച്ചുവേണം ഫ്ലഷ് ചെയ്യേണ്ടത്. എന്നാൽ ഇപ്രകാരം ചെയ്യുന്നവരാകട്ടെ വളരെ ചുരുക്കവും. ഫ്ലഷ് ചെയ്യുന്ന സമയത്ത് ഒരുകൂട്ടം അണുക്കൾ വായുവിലേക്ക് കടക്കും. വൈറസ്, ബാക്ടീരിയ തുടങ്ങിയ നിരവധി രോഗാണുക്കളുടെ കൂട്ടമായിരിക്കും അത്. കാഴ്ചയിൽ പ്രകടമാകാത്ത ഇവ ചുറ്റും പടരുന്നതിനൊപ്പം ഏതെങ്കിലും പ്രതലത്തിൽ ചെന്നിരിക്കുകയും ചെയ്യും. 2022-ൽ കൊളൊറാഡോ സർവകലാശാലയിൽ നിന്നുള്ള ഗവേഷകർ ഇതുസംബന്ധിച്ച പഠനം നടത്തിയിരുന്നു….