
കേരളത്തില്‍ ആഞ്ഞടിച്ച് യുഡിഎഫ് തരംഗം: 20 ല്‍ 18 സീറ്റുകളിലും യുഡിഎഫ്
ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ വാശിയേറിയ ഔദ്യോഗിക ഫലം പുറത്ത് വരുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് തരംഗം ആഞ്ഞടിച്ചു. 20 ല്‍ 18 സീറ്റുകളിലും യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ സിപിഎമ്മിന്റെ ഒരേ ഒരു വിജയം മന്ത്രി കെ രാധാകൃഷ്ണന്‍ മത്സരിച്ച ആലത്തൂരില്‍ ഒതുങ്ങി. സംസ്ഥാന രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ഒരു ലോക്‌സഭ മണ്ഡലത്തില്‍ ബിജെപി വിജയിക്കുകയും ചെയ്തു. മുക്കാല്‍ ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു സുരേഷ് ഗോപി തൃശൂരില്‍ വിജയിച്ചത്. ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ ആറ്റിങ്ങല്‍ മണ്ഡലത്തിലെ ഫലമാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്നത്. ലീഡ് നില മാറിയും…