
എന്താണ് കേരളത്തിൽ നടക്കുന്നത്?; 2 ദിവസം മഴ പെയ്തപ്പോൾ തലസ്ഥാനമുൾപ്പെടെ വെള്ളക്കെട്ടിൽ’: വിഡി സതീശൻ
രണ്ട് ദിവസം മഴ പെയ്തപ്പോൾ തലസ്ഥാനമുൾപ്പെടെ വെള്ളക്കെട്ടിലായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളം വെള്ളത്തിലാണ്. ഇത്രയും കെടുകാര്യസ്ഥത നിറഞ്ഞ സർക്കാർ ഭരിച്ചിട്ടില്ലെന്നും മഴക്കാല പൂർവ്വ പ്രവർത്തനം നടന്നിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു. ഹെൽത്ത് ഡാറ്റ സർക്കാരിൻ്റെ കയ്യിലില്ല. സംസ്ഥാനത്ത് മരണം കൂടുകയാണ്. ഒരു ഓടപോലും വൃത്തിയാക്കിയിട്ടില്ലെന്നും സതീശൻ പറഞ്ഞു. ഒന്നും ചെയ്യാതിരിക്കുക എന്നതാണ് സർക്കാരിൻ്റെ മുഖമുദ്ര. എന്താണ് കേരളത്തിൽ നടക്കുന്നത്. കൈക്ക് പകരം കുട്ടിയുടെ നാവിനാണ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. സർക്കാർ എന്ത് നടപടിയാണ് എടുത്തത്….