റീൽസെടുക്കുമ്പോൾ വെള്ളച്ചാട്ടത്തിലേക്ക് വീണു; വ്‌ലോഗർക്ക് ദാരുണാന്ത്യം

ഇൻഫ്‌ലുവൻസറും ട്രാവൽ വ്‌ലോഗറുമായ ആൻവി കാംദാർ (26) വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു. ചൊവാഴ്ച രാവിലെ 10.30 ഓടെയായിരുന്നു അപകടം. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിന്റെ റീൽസ് ചിത്രീകരിക്കുന്നതിനിടെ ആൻവി 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തുക്കൾക്കൊപ്പമാണ് ആൻവി എത്തിയത്. റീൽസ് എടുക്കുന്നതിനിടെ ആൻവി കാൽവഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. വെള്ളച്ചാട്ടത്തിനിടയിലെ വിള്ളലിനുള്ളിലേക്കാണ് ആൻവി വീണത്. അപകടം നടന്നയുടനെ പ്രദേശത്തേക്ക് രക്ഷാപ്രവർത്തകർ എത്തി. കോസ്റ്റ്ഗാർഡിന്റെ സഹായവും തേടി. ഇതിനിടെ പ്രദേശത്ത് പെയ്ത കനത്ത മഴ രക്ഷാപ്രവർത്തനത്തെ…

Read More

ചൈനയിലെ വെള്ളച്ചാട്ടവും കൃത്രിമം; അവിടെ എന്തെങ്കിലും ഒർജിനലുണ്ടോ എന്ന് സോഷ്യൽ മീഡിയ

ഓറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ഉത്പന്നങ്ങൾ ഇറക്കുന്നതിൽ ചൈനയെ വെല്ലാൻ ‌ആരുമില്ല. ഇപ്പോൾ ഇതാ അവിടുത്തെ വെള്ളച്ചാട്ടം വരെ കൃത്രിമമാണെന്നാണ് റിപ്പോർട്ട്. ഏഷ്യയിലെ ഏറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടമെന്ന് ചൈന അവകാശപ്പെട്ടിരുന്ന യുന്‍തായ് വെള്ളച്ചാട്ടം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് യുന്‍തായി മലമുകളില്‍ കയറിയ ഒരു സഞ്ചാരിയാണ് കണ്ടുപിടിച്ചത്. പാറ തുരന്ന് നിര്‍മ്മിച്ച പൈപ്പിന്റെ ഒരു ഭാഗം പുറത്തേക്ക് തള്ളി നില്‍ക്കുന്ന വീഡിയോ ഇദ്ദേഹം പുറത്തുവിട്ടതോടെ സംഭവം ചർച്ചയായി. താഴെയുള്ള കുഴിയില്‍ നിന്നും വെള്ളം വലിയ പൈപ്പ് വഴി കുന്നിന്‍ മുകളിലെത്തിച്ച് അവിടെ…

Read More

വിനോദയാത്രക്കിടെ അപകടം; ചിറാപ്പുഞ്ചിയിലെ മലയാളി സൈനികൻ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു

കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികൻ മേഘാലയയിലെ ചിറാപുഞ്ചിയിൽ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു. കുനിയിൽകടവ് മരക്കാടത്ത് പരേതനായ ഗോപാലന്റെ മകൻ ഹവിൽദാർ അനീഷ് (42) ആണ് മരിച്ചത്. ചിറാപുഞ്ചിയിലെ ലിംഗ്‌സിയാർ വെളളച്ചാട്ടത്തിൽ കുടുംബവുമൊത്ത് വിനോദയാത്രക്ക് പോയതാണ് അനീഷ്. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് അപകടം നടന്നത്. കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. മൃതദേഹം നാളെ ഉച്ചയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഹവിൽദാറായ അനീഷ് അവധി കഴിഞ്ഞ് മെയ് 12നായിരുന്നു കുടുംബ സമേതം ജോലി സ്ഥലത്തേക്ക് തിരിച്ചുപോയത്. 2004…

Read More

എത്ര മനോഹരം..! പിറവത്തെ അരീക്കല്‍ വെള്ളച്ചാട്ടം

സഞ്ചാരികള്‍ ധാരാളമായി എത്തുന്ന സ്ഥലമാണ് അരീക്കല്‍ വെള്ളച്ചാട്ടം. എറണാകുളം ജില്ലയിലെ പിറവം പാമ്പാക്കുട പഞ്ചായത്തിലാണ് സഞ്ചാരികളുടെ മനസു കീഴടക്കുന്ന മനോഹര വെള്ളച്ചാട്ടമുള്ളത്. പ്രാദേശിക സഞ്ചാരികള്‍ ധാരാളമായി എത്തുന്ന വെള്ളച്ചാട്ടമാണ് അരീക്കല്‍. സമൂഹമാധ്യമങ്ങളിലൂടെ അരീക്കല്‍ വെള്ളച്ചാട്ടം വൈറലായതോടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും ഇപ്പോള്‍ സഞ്ചാരികളെത്താറുണ്ട്. മഴക്കാലമായാല്‍ സജീവമാകുന്ന വെള്ളച്ചാട്ടമാണ് അരീക്കല്‍. മഴ കൂടുന്നതോടെ വെള്ളച്ചാട്ടത്തിന്റെ വശ്യതയും ശക്തിയും വര്‍ധിക്കും. കരിങ്കല്ലുകള്‍ വിരിച്ച നടവഴി സഞ്ചാരികളുടെ യാത്ര എളുപ്പമാക്കും. മുകളിലും താഴെയും നിന്നും സഞ്ചാരികള്‍ക്കു വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം. വലിയ…

Read More