കാരണം വിപ്ലവമല്ല;  റഷ്യയിലെ ഇസ്കിറ്റിംക നദി ചുവന്ന് ഒഴുകി

തെക്കൻ റഷ്യയിലെ കെമെറോവോയിലെ ഇസ്കിറ്റിംക നദി അടുത്തിടെ കടും ചുവപ്പുനിറത്തിൽ ഒഴുകി. നദിയിലെ ജലത്തിന്‍റെ നിറവ്യത്യാസം നാട്ടുകാരെ ഞെട്ടിച്ചു. സംഭവമറിഞ്ഞ് പ്രകൃതിസ്നേഹികളും എത്തി. ശാന്തമായി ഒഴുകിയിരുന്ന  ഇസ്കിറ്റിംക നദിക്ക് ഒരു സുപ്രഭാതത്തിൽ എന്തുസംഭവിച്ചുവെന്ന് അവർ വേവലാതിപ്പെട്ടു. ജലത്തിന്‍റെ മാറ്റം നാട്ടുകാരെ ഭയപ്പെടുത്തുകയും ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ ജനിപ്പിക്കുകയും ചെയ്തു.  നദിയിൽ ഇറങ്ങാൻ എല്ലാവരും ഭയപ്പെട്ടു. നദിയിലെ ജലജീവികൾ ചത്തുപൊങ്ങാൻ തുടങ്ങി. നദീതീരത്തെ സസ്യങ്ങൾ വാടാനും ക്രമേണ കരിയാനും തുടങ്ങി. ഓളങ്ങളിൽ നീന്തിത്തുടിച്ചിരുന്ന താറാവുകൾ നദിയിലേക്കിറങ്ങാതെയായി. ചുവപ്പുനദി കാണാൻ നാട്ടുകാരും…

Read More

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടി

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ ദിവസേന അണക്കെട്ടില്‍ പരിശോധന നടത്താൻ ജീപ്പും ബോട്ടുമില്ലാതെ വിഷമിക്കുകയാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍. പരിശോധനക്കായി പുതിയ ബോട്ടനുവദിക്കുമെന്ന ജലസേചന വകുപ്പ് മന്ത്രിയുടെ രണ്ടു വര്‍ഷം മുൻപത്തെ പ്രഖ്യാപനം പാഴ്വാക്കായി. ഉണ്ടായിരുന്ന ജീപ്പുകളിലൊന്ന് മാസങ്ങള്‍ക്കു മുൻപേ കണ്ടം ചെയ്തു. ജലനിരപ്പ് 136 അടി കടന്നുവെങ്കിലും പരിശോധിക്കാനാകാതെ ബുദ്ധിമുട്ടിലാണ് കേരളം 2021 ഒക്ടോബര്‍ 31 നാണ് മന്ത്രി റോഷി അഗസ്റ്റിൻ പരിശോധനക്കായി പുതിയ ബോട്ടനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. തമിഴ്നാട് മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം…

Read More

മനുഷ്യന് വെള്ളം കുടിക്കാതെ എത്ര നാൾ ജീവിക്കാൻ കഴിയും..?

മ​നു​ഷ്യനു വെള്ളം കുടിക്കാതെ എത്ര നാൾ ജീവിക്കാൻ കഴിയും? വെള്ളം കുടിക്കാതെ ഇരിക്കുന്ന അവസ്ഥയെക്കുറിച്ചു നാം ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല. എന്നാൽ, ഇതേക്കുറിച്ച് ചില പഠനങ്ങൾ പറയുന്നതിങ്ങനെയാണ്. ‌വെ​ള്ള​മി​ല്ലാ​തെ ആ​ളു​ക​ൾ​ക്ക് രണ്ടു ദി​വ​സം മു​ത​ൽ ഏഴു ദിവസം വരെ ജീ​വി​ക്കാ​ൻ ക​ഴി​യു​മത്രെ! എന്നാൽ ഇത് പല ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. വ്യായാമം ചെയ്യുന്ന സമയത്ത് മണിക്കൂറുകൾക്കുള്ളിൽ നിർജലീകരണം സംഭവിക്കാം. അപ്രതീക്ഷിതമായി കാറിൽ കുടുങ്ങുപ്പോകുന്ന ആൾക്കും ഇതുപോലെ വളരെ പെട്ടെന്ന് നിർജലീകരണം സംഭവിക്കാം. തന്‍റെ ഗവേഷണഫലങ്ങളെ അടിസ്ഥാനമാക്കി വാ​ഷിം​ഗ്ട​ൺ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ബ​യോ​ള​ജി​സ്റ്റ് റാ​ൻ​ഡ​ൽ…

Read More

രാവിലെ എണീറ്റാൽ ഉടൻ വെള്ളം കുടിക്കണം; എങ്ങനെ കുടിക്കണം എന്ന് അറിയാം

രാവിലെ ഉറക്കമെഴുന്നേറ്റയുടൻ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ദിവസം തുടങ്ങണമെന്ന് വിദഗ്ധർ പറയാറുണ്ട്. ഇത് നാം ഒരുപാട് തവണ കേട്ടിട്ടും ഉണ്ട്. എന്നാൽ തണുത്ത വെള്ളമാണോ ചൂട് വെള്ളമാണോ എന്ന് ഒക്കെ വലിയ സംശയം ആണ് നമുക്ക്. എന്നാൽ ഇനി നമുക്ക് അത് അറിയാൻ കാത്തിരിക്കേണ്ട. ഇങ്ങനെ ആണ് വെള്ളം കുടിക്കേണ്ടത്. രാവിലെ എഴുന്നേറ്റയുടൻ കുടിക്കുന്ന വെള്ളം ചൂടുള്ളതും ആകരുത്, തണുത്തതും ആകരുത്. പകരം ഇളംചൂടുവെള്ളമാണ് രാവിലെ കുടിക്കേണ്ടത്. എങ്കില്‍ മാത്രമേ കുടിക്കുന്ന വെള്ളത്തിന് ഫലമുണ്ടാകൂ….

Read More

വാട്ടര്‍ മെട്രോ ഇനി തലസ്ഥാനത്തേക്ക്

മിതമായ നിരക്കില്‍ നൂതനജലഗതാഗത സംവിധാനമൊരുക്കുന്ന കൊച്ചി വാട്ടര്‍ മെട്രോ ഇനി തലസ്ഥാനവാസികള്‍ക്കും കണ്ടറിയാം. സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ വിളിച്ചോതുന്ന കേരളീയം ജനകീയോത്സവത്തിന്റെ ഭാഗമായാണ് വാട്ടര്‍ മെട്രോ കൊച്ചി വിടുന്നത്. വാട്ടര്‍ മെട്രോ യാനത്തെ തലസ്ഥാനവാസികള്‍ക്കായി പുത്തരിക്കണ്ടം മൈതാനിയിലായിരിക്കും പ്രദര്‍ശിപ്പിക്കുക. കൊച്ചി കായലില്‍ സര്‍വീസ് നടത്തുന്ന അതേ ബോട്ടാണ് ഇവിടേയ്ക്ക് എത്തിക്കുക. നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ അരങ്ങേറുന്ന കേരളീയത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായാണ് വാട്ടര്‍ മെട്രോ ബോട്ട് പുത്തരിക്കണ്ടത്തുള്ള പ്രധാന വേദിയിലെത്തുക. കേരളീയത്തിന്റെ പ്രധാന ആശയമായ ജലസംരക്ഷണ ക്യാംമ്ബയിനിന്റെ…

Read More

ഉത്തരേന്ത്യയിൽ മഴ തുടരുന്ന സാഹചര്യത്തിൽ യമുനയിലെ ജലനിരപ്പ് വീണ്ടും അപകടരേഖ കവിഞ്ഞു

ഉത്തരേന്ത്യയിൽ മഴ തുടരുന്ന സാഹചര്യത്തിൽ യമുനയിലെ ജലനിരപ്പ് വീണ്ടും അപകടരേഖയ്ക്കു മുകളിലെത്തി. രാവിലെ 205.75 മീറ്ററാണ് ഡൽഹി റെയിൽവേ പാലത്തിനു താഴെ ജലനിരപ്പ് രേഖപ്പെടുത്തിയത്. ജലനിരപ്പ് 206.7ലേക്ക് എത്തുന്ന സാഹചര്യം ഉണ്ടായാൽ സമീപവാസികൾ മാറണമെന്ന് അധികൃതർ അറിയിച്ചു.  ഉയർന്ന ജലനിരപ്പ് തുടരുകയാണെന്ന് കേന്ദ്ര ജലകമ്മിഷൻ പറഞ്ഞു. ശനിയാഴ്ച രാത്രി 10ന് 205.02 മീറ്ററായിരുന്നു ജലനിരപ്പ്. വളരെ പെട്ടെന്നു തന്നെ അപകടരേഖയായ 205.33 മീറ്ററിലേക്ക് എത്തി. ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ടിൽനിന്ന് തുറന്നുവിട്ട ജലം 36 മണിക്കൂറിനു ശേഷമാണ് രാജ്യതലസ്ഥാനത്ത് എത്തിയത്. …

Read More

കൊച്ചി വാട്ടർമെട്രോ യാത്രാനിരക്കുകൾ പ്രഖ്യാപിച്ചു

വാട്ടർ മെട്രോ യാത്രാനിരക്കുകൾ കെഎംആർഎൽ പ്രഖ്യാപിച്ചു.കുറഞ്ഞ യാത്ര നിരക്ക് 20 രൂപയാണ്.പരമാവധി ടിക്കറ്റ് നിരക്ക് 40 രൂപ.വാട്ടർ മെട്രോ സർവീസ് രാവിലെ 7 മുതൽ വൈകീട്ട് എട്ട് വരെയാണ്.തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളകളിൽ സർവീസുണ്ടാകും.വാട്ടർ മെട്രോ ചൊവ്വാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.ബുധനാഴ്ച രാവിലെ 7 മണിക്കാണ് ആദ്യ സർവീസ്. ഹൈക്കോടതി വൈപ്പിൻ റൂട്ടിലാണ് ആദ്യ സർവീസ്.ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രതിവാര പാസുകളിൽ ഇളവും പ്രഖാപിച്ചിട്ടുണ്ട്. മെട്രോയ്ക്ക് സമാനമായ ആധുനിക സൗകര്യങ്ങളുള്ള ഒൻപത് ബോട്ടുകളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ശീതീകരിച്ച…

Read More

ഇ–കോളി ബാക്ടീരിയ ഉള്ള വെള്ളമാണോ കൊച്ചിക്കാർ കുടിക്കുന്നത്: ചോദ്യവുമായി ഹൈക്കോടതി

കൊച്ചിയിലെ ജലസ്രോതസുകളിൽ ഇ–കോളി ബാക്ടീരിയ സാന്നിധ്യമെന്ന് എറണാകുളം കലക്ടർ‌ ഹൈക്കോടതിയിൽ. മലിനീകരണ നിയന്ത്രണ ബോർഡ് ശേഖരിച്ച സാംപിളുകളിൽ എല്ലാം ബാക്ടീരിയ കണ്ടെത്തിയെന്നു കലക്ടർ അറിയിച്ചു. ഇ–കോളി ബാക്ടീരിയ ഉള്ള വെള്ളമാണോ കൊച്ചിക്കാർ കുടിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. കൊച്ചിയിലെ മാലിന്യപ്രശ്നത്തിലും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. റോഡുകള്‍ ബ്രഹ്മപുരത്തിന് തുല്യമായെന്ന് ഹൈക്കോടതി പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ വൈകിയതോടെ റോഡുകള്‍ മാലിന്യക്കൂമ്പാരമായെന്നും മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു.

Read More

ഇന്ത്യ 2050 ഓടെ കടുത്ത ജലക്ഷാമം നേരിടുമെന്ന് യുഎൻ റിപ്പോർട്ട്

ഇന്ത്യ 2050 ഓടെ കടുത്ത ജലക്ഷാമം നേരിടുമെന്ന് യുഎൻ റിപ്പോർട്ട്.  2016ൽ ജലക്ഷാമം നേരിടുന്ന ആഗോള നഗര ജനസംഖ്യ 933 ദശലക്ഷമാണെങ്കിൽ, 2050ഓടെ 170 -240 കോടി ജനങ്ങൾക്ക് കുടിവെള്ളം കിട്ടാത്ത സ്ഥിതിയുണ്ടാകുമെന്നും യുഎൻ മുന്നറിയിപ്പ് നൽകുന്നു.  യുഎൻ 2023 ജല സമ്മേളനത്തിന് മുന്നോടിയായി ചൊവ്വാഴ്ച പുറത്തിറക്കിയ ‘യുണൈറ്റഡ് നേഷൻസ് വേൾഡ് വാട്ടർ ഡെവലപ്‌മെന്റ് റിപ്പോർട്ട് 2023: ജലത്തിനായുള്ള പങ്കാളിത്തവും സഹകരണവും’ എന്ന റിപ്പോർട്ടിൽ ജലസമ്മർദ്ദത്തിൽ ജീവിക്കുന്ന 80% ആളുകളും ഏഷ്യയിലാണ് താമസിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.  ഏറ്റവും അധികം…

Read More

പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാർ; വെള്ളം അനിയന്ത്രിതമായി പുറത്തേക്കൊഴുകുന്നു, മൂന്ന് ദിവസം തുടരും

പറമ്പിക്കുളം ഡാമിന്റെ ഒരു ഷട്ടർ തകരാറിലായതിനെ തുടർന്ന് വെള്ളം അനിയന്ത്രിതമായി പുറത്തേക്കൊഴുകുന്നു. ചാലക്കുടി പുഴയിലെ ജലനിരപ്പ് 4.5 മീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയുടെ സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി. തനിയെ തുറന്ന സാഹചര്യത്തിൽ ജലനിരപ്പ് തുറന്ന ഷട്ടറിന് താഴെയെത്താൻ മൂന്ന് ദിവസമെങ്കിലും എടുക്കുമെന്ന് വിലയിരുത്തൽ. ബുധനാഴ്ച പുലർച്ചെ 1.45 ഓടെയാണ് മൂന്നുഷട്ടറുകളിലൊന്ന് തനിയെ തുറന്നത്. സെക്കൻഡിൽ 15,000 മുതൽ 20,000 വരെ ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഷട്ടർ ഘടിപ്പിച്ചിരുന്ന…

Read More