
കരയിലും കടലിലും സ്വയം നിയന്ത്രിത വാഹനങ്ങളുടെ ഗതാഗതം ഉടൻ ആരംഭിക്കാനൊരുങ്ങി അബൂദബി
കരയിലും കടലിലും സ്വയം നിയന്ത്രിത വാഹനങ്ങളുടെ ഗതാഗതം ഉടൻ ആരംഭിക്കാനൊരുങ്ങി അബൂദബി. കര, വായു, സമുദ്ര മേഖലകളിലെ ഗതാഗത രംഗത്ത് നിർമിത ബുദ്ധിയും റോബോട്ടിക് സാങ്കേതിക വിദ്യകളും സമന്വയിപ്പിക്കുന്നതിൻറെ ഭാഗമായാണ് നീക്കം. അബൂദബിയിലെ ടെക്നോളജി ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, ആസ്പയർ, അബൂദബി പോർട്സ് ഗ്രൂപ്പിൻറെ ഡിജിറ്റൽ ക്ലസ്റ്ററിൻറെ ഭാഗമായ മഖ്ത ഗേറ്റ് വേ എന്നിവ അടുത്തിടെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി കരാർ ഒപ്പുവെച്ചിരുന്നു. വെയർഹൗസ് മേഖലകളിലേക്ക് കരമാർഗം ആളില്ലാ വാഹനത്തിൽ ചരക്ക് നീക്കുന്നതിനും അബൂദബിയിൽ നിന്ന് സമീപ ദ്വീപുകളിലേക്ക്…