
അമ്മ ബാത്ത് റൂമിൽ പോയി വന്നപ്പോൾ കുട്ടിയെ കാണാനില്ല ; പരിശോധനയിൽ കുട്ടിയെ കണ്ടെത്തിയത് വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ
വീടിനുള്ളിൽ തൊട്ടിലിൽ കിടക്കുകയായിരുന്ന നവജാത ശിശുവിനെ വീടിന് മുകളിലുള്ള വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് ഈസ്റ്റ് ബംഗളുരുവിലെ ചന്ദപുരയിൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ദുരഭിമാനക്കൊല ഉൾപ്പെടെയുള്ള സംശയങ്ങളുണ്ടെന്ന് അധികൃതർ അറിയിച്ചു. ഡ്രൈവറായി ജോലി ചെയ്യുന്ന മനുവിന്റെയും കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയായ അർചിതയുടെയും മകളാണ് മരിച്ചത്. വ്യത്യസ്ത ജാതികളിൽ പെടുന്ന ഇവർ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. ഇരുവരുടെയും വീടുകൾ തമ്മിൽ ഏതാനും മീറ്ററുകൾ മാത്രമാണ് ദൂരം. കൊലപാതകത്തിന്…