ബഹ്റൈൻ ഖലീഫ സിറ്റിയിൽ നിർമാണം പൂർത്തീകരിച്ച പുതിയ ജലവിതരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

ബഹ്റൈൻ ഖ​ലീ​ഫ സി​റ്റി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച പു​തി​യ ജ​ല​വി​ത​ര​ണ പ്ലാ​ന്‍റ്​ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ അ​ധി​കാ​രാ​രോ​ഹ​ണ​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ പു​തി​യ പ​ദ്ധ​തി ഉ​ദ്​​ഘാ​ട​നം ന​ട​ന്ന​ത്. ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​ർ, ദ​ക്ഷി​ണ മേ​ഖ​ല ഗ​വ​ർ​ണ​ർ, സൗ​ദി ഡെ​വ​ല​പ്​​മെ​ന്‍റ്​ ഫ​ണ്ട്​ സി.​ഇ.​ഒ സു​ൽ​ത്താ​ൻ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ മു​ർ​ഷി​ദ്​ അ​ട​ക്ക​മു​ള്ള സം​ഘം, ക്ഷ​ണി​ക്ക​​പ്പെ​ട്ട​വ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. മ​ണി​ക്കൂ​റി​ൽ 704 ക്യു​ബി​ക്​ മീ​റ്റ​ർ വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​ൻ ഇ​തു​വ​ഴി സാ​ധി​ക്കും….

Read More