
ഗാസയിൽ ജലവിതരണ ശൃംഖലയുടെ തകരാർ ; യുഎഇ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും
യുദ്ധം കാരണം ദുരിതത്തിലായ ഗാസയിലെ ഖാൻ യൂനിസ് നഗരസഭയിൽ തകർന്ന ജലവിതരണ ശൃംഖലയുടെ അടിയന്തര അറ്റകുറ്റപ്പണി യു.എ.ഇ പൂർത്തിയാക്കും. ഗാസ്സയിൽ യു.എ.ഇ നടപ്പാക്കിവരുന്ന ഓപറേഷൻ ഗാലന്റ് നൈറ്റ്-3യുടെ ഭാഗമായാണ് പുനരുദ്ധാരണ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ഖാൻ യൂനിസ് നഗരസഭയുമായി ഇതുസംബന്ധിച്ച് യു.എ.ഇ അധികൃതർ ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഖാൻ യൂനിസിലെ താമസക്കാരുടെ ദുരിതം ഒഴിവാക്കാനും മുനിസിപ്പാലിറ്റിക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ സംവിധാനമൊരുക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഖാൻ യൂനിസ് നഗരത്തിലെ കിണറുകളും ജലസംഭരണികളും പ്രവർത്തിപ്പിക്കുന്നതിന് ധനസഹായം നൽകാനും ധാരണപത്രത്തിൽ…