
റിയാദിൽ ജല ഉച്ചകോടിക്ക് തുടക്കം ; ജലസ്രോതസ്സുകളുടെ സുസ്ഥിരതയ്ക്ക് സംയുക്ത പദ്ധതികൾ വേണം , സൗദി കിരീടാവകാശി
ജലസ്രോതസ്സുകളുടെ സുസ്ഥിരതക്ക് ലോക രാജ്യങ്ങൾ സംയുക്തമായി പദ്ധതികൾ വികസിപ്പിക്കണമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. റിയാദിൽ ആരംഭിച്ച ‘ഒരു ജലം’ അന്താരാഷ്ട്ര ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മരുഭൂവത്കരണത്തെ ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട്ര കൺവെൻഷനിലെ കക്ഷികളുടെ 16ആം സമ്മേളനത്തിന് രാജ്യം ആതിഥേയത്വം വഹിക്കുന്നതിനോടനുബന്ധിച്ചാണ് ഉച്ചകോടി. ശുദ്ധജലത്തിന്റെ പ്രധാന പാത്രം ഭൂമിയായതിനാൽ അതിന്റെ നാശവും വരൾച്ചയും കുറക്കാനുള്ള വഴി തേടുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം. ജലത്തിന്റെ കാര്യത്തിൽ ലോകം വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്. ഇത് മനുഷ്യജീവിതത്തെ ഭീഷണിപ്പെടുത്തുന്ന…