ജലക്ഷാമം; ഡൽഹിയിൽ ജലടാങ്കറുകൾക്കായി കാത്തിരുന്ന് ജനം, സർക്കാർ സുപ്രീംകോടതിയിൽ

ഉഷ്ണതരംഗം കനത്തതോടെ ഡൽഹിയിൽ ജലക്ഷാമം രൂക്ഷം. ജലടാങ്കറുകൾക്കായി മണിക്കൂറുകൾ കാത്തിരിക്കുകയാണ് ഓരോ ഗ്രാമത്തിലേയും ജനങ്ങൾ. അതിനിടെ, അയൽ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ജലം ആവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഉഷ്ണതരംഗത്തിൽ ഇതുവരെ 60 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. സഞ്ജയ് കോളനിയിൽ ആകെ എത്തുന്നത് ഒരു വെള്ളടാങ്കറാണ്. ആയിരത്തിലധികം പേർ താമസിക്കുന്ന ഈ കോളനിയിൽ വെള്ളം ശേഖരിക്കാനായി നീണ്ട നിരയാണുള്ളത്. അതേസമയം,ജലക്ഷാമം പരിഹരിക്കാൻ അടിയന്തരനടപടികൾ സ്വീകരിച്ചെന്നാണ് സർക്കാർ പറയുന്നത്. അയൽസംസ്ഥാനങ്ങളിലെ റിസർവോയറുകളിൽ കൂടുതൽ വെള്ളം വേണമെന്നാവശ്യപ്പെട്ട് ഡൽഹി സർക്കാർ…

Read More

ബ​ന്ദി​പ്പൂ​ർ ക​ടു​വ​സ​ങ്കേ​ത​ത്തി​ൽ ജ​ല​ക്ഷാ​മം

ബ​ന്ദി​പ്പൂ​ർ ക​ടു​വ​സ​ങ്കേ​ത​ത്തി​ലെ ജ​ലാ​ശ​യ​ങ്ങ​ൾ വ​റ്റി​ത്തു​ട​ങ്ങി. ചെ​റു​ത​ടാ​ക​ങ്ങ​ൾ, കു​ള​ങ്ങ​ൾ തു​ട​ങ്ങി​യ സ്രോ​ത​സ്സു​ക​ളി​ൽ ജ​ല​നി​ര​പ്പ് അ​നു​ദി​നം താ​ഴു​ന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മ​ഴ കു​റ​ഞ്ഞ​താ​ണ് ജ​ല​ക്ഷാ​മത്തിനു കാ​ര​ണം. വ​ന​മേ​ഖ​ല​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന മം​ഗ​ള അ​ണ​ക്കെ​ട്ട് സമീപത്തു​ണ്ടെ​ങ്കി​ലും പ്ര​ധാ​ന​മാ​യും ആ​ന​ക​ളു​ടെ മേ​ഖ​ല​യാ​ണി​ത്.‌ മ​റ്റു മൃ​ഗ​ങ്ങ​ൾ​ക്ക് ത​ണ്ണീ​ർ​പ്പ​ന്ത​ലു​ക​ൾ ഒ​രു​ക്കാ​നാ​യി സൗ​രോ​ർ​ജ പ​മ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന കു​ഴ​ൽ​ക്കി​ണ​റു​ക​ൾ ആ​ശ്ര​യി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ക​ടു​വ​സ​ങ്കേ​തം അ​ധി​കൃ​ത​ർ. അതേസമയം മേ​ഖ​ല​യി​ൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല 30 ഡി​ഗ്രി​യി​ൽ താ​ഴാ​തെ മു​ന്നോ​ട്ടു​പോ​കു​ന്ന​ത് ത​ന​ത് സ്രോ​ത​സ്സു​ക​ളി​ലെ ജ​ല​നി​ര​പ്പ് കു​റ​യാ​ൻ കാ​ര​ണ​മാ​വു​ന്ന​താ​യി ക​ടു​വ​സ​ങ്കേ​തം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Read More

ചെന്നൈ പ്രളയത്തിൽ മരണം 17 കടന്നു; കുടിവെള്ള ക്ഷാമം രൂക്ഷം

മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയവും മഴക്കെടുതിയും മൂന്നാം ദിവസം പിന്നിടുമ്പോൾ ചെന്നെയിൽ 17 പേരാണ് ഇതുവരെ മരണപ്പെട്ടത്. ചെന്നൈയിൽ മാത്രം ലക്ഷക്കണക്കിനാളുകളെയാണ് മാറ്റിപ്പാർപ്പിച്ചത്. കുടിവെള്ളക്ഷാമം രൂക്ഷമാണ്. ചെന്നൈയിലും സമീപപ്രദേശങ്ങളിലും വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാനായില്ല. തമിഴ്നാടിന്റെ വിവിധഭാഗങ്ങളിലായി 61,000-ലധികം ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യാഴാഴ്ച തമിഴ്നാട് സന്ദർശിക്കും. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട് എന്നീ പ്രദേശങ്ങളിൽ സ്‌കൂളുകൾക്കും കോളേജുകൾക്കും നൽകിയ അവധി നീട്ടിയിട്ടുണ്ട്. അവശ്യസാധനങ്ങളുടെ വിതരണം താറുമാറായത് ജനങ്ങളെ ദുരിതത്തിലാക്കി. പ്രളയബാധിതമേഖലകളിൽ സന്ദർശനം നടത്തിയ…

Read More