ജല പുനഃരുപയോഗത്തിൽ മാതൃകയായി ഖത്തർ; 2030ഓടെ മുഴുവൻ ജലവും പുനഃരുപയോഗിക്കും
ജല പുനഃരുപയോഗത്തിൽ മാതൃകയായി ഖത്തർ. ഈ വർഷം ജൂണിൽ 13.1 മില്യൺ ക്യൂബിക് മീറ്റർ ജലമാണ് ഉപയോഗപ്പെടുത്തിയത്. 2030ഓടെ മുഴുവൻ ജലവും പുനഃരുപയോഗിക്കുകയാണ് ഖത്തറിന്റെ ലക്ഷ്യം. ജലം പാഴായിപ്പോകാതെ പരമാവധി ഉപയോഗപ്പെടുത്തുക എന്ന നയത്തിന്റെ ഭാഗമായാണ് മലിന ജലം പുനരുപയോഗിക്കാൻ പദ്ധതി തയ്യാറാക്കിയത്. കൃഷിയിടങ്ങൾ, പാർക്കുകൾ തുടങ്ങിയിടങ്ങളിൽ നനയ്ക്കുന്നതിനായാണ് ഈ വെള്ളം പ്രധാനമായും ഉപയോഗിക്കുന്നത്. ജൂൺ മാസത്തിൽ മാത്രം 13.1 മില്യൺ ക്യുബിക് മീറ്റർ വെള്ളമാണ് ഇങ്ങനെ ശുദ്ധീകരിച്ച് ഉപയോഗിച്ചത്. മുൻ വർഷത്തേക്കാൾ 11 ശതമാനം കൂടുതലാണിത്….