ജലനിരപ്പ് ഉയർന്നു , ഷോളയാർ ഡാമിലെ ഒരു ഷട്ടർ തുറന്നു ; ചാലക്കുടി പുഴയ്ക്ക് സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ജലനിരപ്പുയർന്നതോടെ ഷോളയാർ ഡാമിലെ ഒരു ഷട്ടർ തുറന്നു. കേരള ഷോളയാർ ഡാമിലെ ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തിലാണ് പതിനൊന്ന് മണിയോടെ ഡാം തുറന്നു ഘട്ടം ഘട്ടമായി 50 ക്യുമെക്സ് ജലം പെരിങ്ങൽക്കുത്ത് റിസർവോയറിലേക്ക് ഒഴുക്കിതുടങ്ങി. ഡാമിന്റെ ഒരു ഷട്ടർ 0.5 അടി തുറന്നാണ് വെള്ളമൊഴുക്കുന്നത്. ഈ ജലം ഏകദേശം മൂന്ന് മണിക്കൂർ കൊണ്ട് പെരിങ്ങൽക്കുത്ത് റീസർവോയറിൽ എത്തിച്ചേരും. താത്ക്കാലികമായി പെരിങ്ങൽക്കുത്ത് റിയർവോയറിൽ വെള്ളം സംഭരിക്കാൻ ശേഷിയുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും പെരിങ്ങൽക്കുത്ത് റിസർവോയറിൽ ജലനിരപ്പ് ഉയരുന്നുണ്ട്….

Read More

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കില്ല

മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കേണ്ടതില്ലെന്ന് തീരുമാനം. അതുപോലെ തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു. സെക്കന്റിൽ 250 ഘനയടിയായാണ് കുറച്ചിരിക്കുന്നത്. നീരൊഴുക്ക് കൂടിയതിനാൽ കൊണ്ടുപോകുന്ന വെളളത്തിന്റെ അളവ് നേരത്തെ കൂട്ടിയിരുന്നു. അണക്കട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്റിൽ 2500 ഘനയടി ആയി കുറഞ്ഞിട്ടുണ്ട്. 138.55 അടിയാണ് നിലവിലെ ജലനിരപ്പ്. കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് രാവിലെ പത്തു മണിയോടെ തുറക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ജലനിരപ്പ് 142 അടിയിലേക്കെത്തന്ന…

Read More

ഡൽഹി നിവാസികൾ ദുരിതത്തിൽ; യമുനയിലെ ജലനിരപ്പ് വീണ്ടുമുയരുന്നു

യമുനാനദിയിലെ ജലനിരപ്പ് വീണ്ടും ഉയർന്നതോടെ ഡൽഹി നിവാസികൾ ദുരിതത്തിലായി. ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ടിൽനിന്ന് കൂടുതൽ ജലം തുറന്നുവിട്ടതോടെ വ്യാഴാഴ്ച രാവിലെ ജലനിരപ്പ് 208.46 മീറ്ററായി. യമുനയിൽ പതിറ്റാണ്ടുകൾക്കിടെയുള്ള ഉയർന്ന ജലനിരപ്പാണിത്. അണക്കെട്ടിൽനിന്നു കൂടുതൽ ജലം നദിയിലേക്കു തുറന്നുവിടരുതെന്ന് ഡൽഹി സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.  ഹിമാചൽ പ്രദേശിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിലാണ് അണക്കെട്ടിൽ സംഭരിക്കാവുന്നതിലേറെ വെള്ളം എത്തിയത്. അധികജലം തുറന്നുവിടണമെന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിൽക്കുകയാണ്. എന്നാൽ രണ്ട് മണിയോടെ അണക്കെട്ടിൽനിന്നുള്ള നീരോഴുക്കു കുറയുമെന്ന് കേന്ദ്ര ജല കമ്മിഷൻ അറിയിച്ചു….

Read More

മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടി; ആദ്യ മുന്നറിയിപ്പുമായി തമിഴ്നാട്

മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടിയിൽ എത്തി. ഇതിന് പിന്നാലെ തമിഴ്നാട് ആദ്യത്തെ മുന്നറിയിപ്പ് നൽകി. നടപടിക്രമങ്ങളുടെ ഭാഗമായാണ് മുന്നറിയിപ്പ്. 142 അടിയാണ് ഡാമിന്‍റെ പരമാവധി സംഭരണ ശേഷി. സെക്കന്റിൽ 1544 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. 525 ഘനയടി വെള്ളമാണ് തമിഴ് നാട് കൊണ്ടു പോകുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മാസം കനത്ത മഴയേ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നിരുന്നു. മൂന്ന് ഷട്ടറുകള്‍ 30 സെന്‍റിമീറ്ററാണ് ഉയര്‍ത്തിയത്. റൂള്‍ കര്‍വ് പരിധിയായി നിശ്ചയിച്ചിരിക്കുന്ന 137.50 അടിയില്‍…

Read More