വെള്ളക്കരം ഇനിയും കൂട്ടില്ല; പ്രതിവർഷം 5% നിരക്ക് വർധിപ്പിക്കണമെന്ന കേന്ദ്ര നിർദേശം നടപ്പാക്കില്ല: റോഷി അഗസ്റ്റിൻ

കേന്ദ്ര വായ്പ ലഭിക്കാനുള്ള വ്യവസ്ഥകളുടെ ഭാഗമായി വെള്ളക്കരം ഇനിയും കൂട്ടില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. പ്രതിവര്‍ഷം 5 ശതമാനം വര്‍ദ്ധനവ് ഏര്‍പ്പെടുത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം നടപ്പാക്കുന്നില്ലെന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കും. വെള്ളക്കരം കൂട്ടുമെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.  വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന ജനത്തിന് ഇരുട്ടടിയായാണ് സംസ്ഥാനത്ത് വെള്ളക്കരം കൂടിയത്. നാല് അംഗങ്ങൾ ഉള്ള ഒരു കുടുംബത്തിന് പുതിയ നിരക്കനുസരിച്ച് പ്രതിമാസം 120 രൂപയോളം വെള്ളക്കരത്തിൽ…

Read More

‘വര്‍ധന എതിര്‍ത്ത് ഒരു ഫോണ്‍ പോലും വന്നില്ല’: വെള്ളക്കരം കൂട്ടിയത് ന്യായീകരിച്ച് മന്ത്രി

ജനങ്ങൾക്കു ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം വർധിപ്പിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വെള്ളക്കരം കൂട്ടാതെ മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്. വെള്ളക്കരം കൂട്ടിയതിൽ ഇതുവരെ ഒരു ഫോൺകോൾ പോലും ലഭിച്ചിട്ടില്ല. ഒരുകുപ്പി വെള്ളം 20 രൂപയ്ക്ക് വാങ്ങുന്നവര്‍ക്ക് ലീറ്ററിന് ഒരു പൈസ അധികം നല്‍കാമെന്നും മന്ത്രി പറഞ്ഞു. കൂടിയ നിരക്ക് നല്‍കേണ്ടി വരിക മാര്‍ച്ച്, ഏപ്രില്‍ മാസത്തെ ബില്ലിലാണെന്നും അദ്ദേഹം ന്യായീകരിച്ചു. മാര്‍ച്ചിനുശേഷമാകും വിലവര്‍ധനയെന്നാണ് മന്ത്രി നേരത്തെ പറഞ്ഞിരുന്നത്. ഏപ്രിൽ മുതൽ എന്നുകരുതിയ നിരക്കുവർധന വെള്ളിയാഴ്ച പ്രാബല്യത്തിലായി. ലീറ്ററിന്…

Read More