
ഒരു തുളളി ജലം പോലും പാഴാക്കാത്ത നഗരമാകാൻ ദുബൈ; പുനരുപയോഗിക്കാൻ സംവിധാനം
ഒരു തുള്ളി ജലം പോലും പാഴാക്കാത്ത നഗരമായി മാറാൻ ദുബൈ. 2030നകം ദുബൈയിൽ നൂറ് ശതമാനം വെള്ളവും പുനരുപയോഗിക്കുന്ന സംവിധാനം നിലവിൽ വരുമെന്ന് ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. പരിസ്ഥിതി സൗഹൃദ സമ്പദ്ഘടനയുടെ ഹബ്ബായി ലക്ഷ്യമിടുന്ന ദുബൈ നഗരത്തിൽ നിലവിൽ ഉൽപ്പാദിപ്പിക്കുന്ന 90 ശതമാനം വെള്ളവും പാഴാക്കാതെ പുരുപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് ഏഴ് വർഷത്തിനകം നൂറ് ശതമാനമാക്കുകയാണ് ലക്ഷ്യം. പുനരുപയോഗത്തിലൂടെ വർഷം രണ്ട് ശതകോടി ദിർഹം ലാഭിക്കാൻ ദുബൈ നഗരത്തിന് കഴിയുന്നുണ്ട്. കടൽവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമുണ്ടാക്കുന്നതും, ഇതിനുള്ള ഊർജ…