പാലക്കാട് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം

പാലക്കാട് കൂട്ടുപാതയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപ്പിടിത്തം. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. എട്ട് യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം കത്തിയതിനാല്‍ വലിയതോതില്‍ പുക ഉയരുന്നുണ്ട്. ഈ മാലിന്യം ജെ.സി.ബി. ഉപയോഗിച്ച് നീക്കംചെയ്ത് പുക ശമിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്. മാലിന്യസംസ്‌കരണ ശാലയുടെ പിന്‍ഭാഗത്താണ് തീപ്പിടിത്തം ഉണ്ടായിരിക്കുന്നത്. അട്ടിമറി സംശയിക്കുന്നതായി പാലക്കാട് നഗരസഭാ അധികൃതര്‍ പറഞ്ഞു. സാമൂഹികവിരുദ്ധര്‍ തീയിട്ടതാകാമെന്നാണ് സംശയിക്കുന്നത്. പോലീസില്‍ പരാതി നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Read More

‘സർക്കാരിന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ തുറന്ന് സമ്മതിക്കണം’: രഞ്ജി പണിക്കർ

ബ്രഹ്മപുരത്ത് അധികൃതർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ. ഇത്രയധികം മാലിന്യം സംസ്ക്കരിക്കാതെ ഈ പ്രദേശത്ത് സംഭരിച്ചുവെച്ചുവെന്നത് തന്നെ ഗുരുതര കുറ്റകൃത്യമാണ്. തീപിടിത്തമുണ്ടാകുമെന്ന ബോധ്യമില്ലാതിരുന്നുവെന്ന ഒരു വിഭാഗത്തിന്റെ വാദം മുഖവിലക്കെടുക്കാനാകില്ല. മുമ്പും ഇവിടെ തീപിടിത്തമുണ്ടായിട്ടുണ്ട്. ബ്രഹ്മപുരം ഒരു സ്പന്ദിക്കുന്ന ടൈം ബോംബ് ആയിരുന്നു. തീപിടിത്തമുണ്ടായ ശേഷം പ്രശ്നം കൈകാര്യം ചെയ്യുന്നതിലും അധികൃതർക്ക് വീഴ്ച പറ്റി. അടിസ്ഥാന കാര്യങ്ങളിൽ അധികൃതർക്ക് ജാഗ്രത ഇല്ലാതെ പോയി. ബ്രഹ്മപുരത്ത് എന്താണ് സംഭവിച്ചതെന്നതിൽ കൃത്യമായ അന്വേഷണം വേണം. ഉത്തരവാദികൾ ജനങ്ങളോട്…

Read More