ജനിതക മാറ്റം വരുത്തിയ ഈച്ചകളോ രക്ഷകർ? മാലിന്യപ്രശ്നം പരിഹരിക്കാൻ വേറിട്ട വഴിയുമായി ഗവേഷകർ

ജനിതക മാറ്റം വരുത്തിയ ഈച്ചകളെ ഉപയോ​ഗിച്ച് മാലിന്യ പ്രശ്നം പരി​ഹരിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ഓസ്‌ട്രേലിയയിലുള്ള കുറച്ച് ​ഗവേഷകർ. ഇതിലൂടെ ഭൂമിയിലെ മാലിന്യപ്രശ്‌നത്തിന് ഭാഗികമായെങ്കിലും പരിഹാരം ഉണ്ടാക്കാൻ കഴിയുമെന്ന് അവർ കരുതുന്നു. ഇങ്ങനെ ബ്ലാക് സോൾജ്യർ ഫ്ലൈ എന്ന ഈച്ചകളിൽ ജനിതക മാറ്റം വരുത്തി സൃഷ്ടിച്ച പുതിയ ഈച്ചകൾ മനുഷ്യർ പുറത്തു തള്ളുന്ന ഓർഗാനിക് മാലിന്യത്തെ ഭക്ഷിക്കും. അതിനു ശേഷം ലൂബ്രിക്കന്റുകൾ, ബയോഫ്യുവൽ തുടങ്ങി കാലിത്തീറ്റ ആയി വരെ ഉപയോഗിക്കാവുന്ന രാസ ഘടകങ്ങൾ ഇവ ഉൽപാദിപ്പിക്കും. ഓസ്‌ട്രേലിയയിലെ മക്വയർ സർവകലാശാലയിലെ…

Read More

ഒമാനിലെ മാലിന്യ സംസ്കരണം ; പുതിയ നയം നടപ്പാക്കാൻ ഒരുങ്ങി അധികൃതർ

മാ​ലി​ന്യ സം​സ്ക​ര​ണ ന​യ​ത്തി​ന്റെ ഭാ​ഗ​മാ​യി മാ​ലി​ന്യ പു​ന​ർ​ചം​ക്ര​മ​ണ പ​രി​പാ​ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി സ​ർ​ക്കാ​ർ പു​തി​യ ന​യം ന​ട​പ്പാ​ക്കു​ന്നു. പു​തി​യ നി​യ​മം വ​ർ​ഷ​ന്തോ​റും വ​ർ​ധി​ച്ചു വ​രു​ന്ന മാ​ലി​ന്യ​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഏ​റെ സ​ഹാ​യ​ക​മാ​വു​മെ​ന്ന് ഒ​മാ​ൻ പ​രി​സ്ഥി​തി അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല ബി​ൻ അ​ലി അ​ൽ അം​റി പ​റ​ഞ്ഞു. പു​ന​ർ ചം​ക്ര​മ​ണ പ​രി​പാ​ടി ന​ട​പ്പാ​ക്കു​ന്ന​തി​ന് പ്ര​ധാ​ന​മാ​യി മൂ​ന്ന് ഘ​ട​ക​ങ്ങ​ളാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​തി​യ ന​യം പ്ര​ധാ​ന​മാ​യും മാ​ലി​ന്യ​ങ്ങ​ളു​ടെ പു​ന​ർ​ചം​ക്ര​മ​ണ പ​ദ്ധ​തി​ക്കാ​ണ് മു​ൻഗ​ണ​ന ന​ൽ​കു​ക. ഇ​താ​യി​രി​ക്കും പു​തി​യ ന​യ​ത്തി​ന്റെ അ​ടി​ത്ത​റ. മ​ലി​ന്യ​ത്തെ ത​രം​തി​രി​ക്ക​ൽ അ​ട​ക്ക​മു​ള്ള​വ…

Read More

മാലിന്യ സംസ്കരണ പദ്ധതികള്‍ക്കു കൂടുതല്‍ ശ്രദ്ധ നല്‍കും; മാലിന്യ ശേഖരണത്തിൽ വിവിധ ജില്ലകളിൽ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞെന്ന് വിലയിരുത്തി മന്ത്രിസഭാ യോഗം

ഉറവിട മാലിന്യ വേര്‍തിരിവിലും വീടുതോറുമുള്ള അജൈവ മാലിന്യ ശേഖരണത്തിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മികച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞതായി വിലയിരുത്തി മന്ത്രി സഭായോഗം. തീരദേശ മാലിന്യ സംസ്കരണ പദ്ധതികള്‍ക്കു കൂടുതല്‍ ശ്രദ്ധ നല്‍കും. മുട്ടത്തറയിലെ സ്വീവിജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമേ ആറ്റിങ്ങല്‍, വര്‍ക്കല, നെയ്യാറ്റിന്‍കര, പാറശാല, ചിറയിന്‍കീഴ്, അഴൂര്‍, കള്ളിക്കാട് എന്നിവിടങ്ങളില്‍ പുതിയ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. കൊല്ലം കുരീപ്പുഴ കേന്ദ്രീകരിച്ച് 12എംഎല്‍ഡിയുടെ പ്ലാന്‍റ് നിര്‍മാണം പുരോഗമിക്കുന്നുണ്ട്. മയ്യനാട് ഒരു എസ്ടിപിക്കും…

Read More

ആദ്യ ഇലക്ട്രിക് മാലിന്യ ശേഖരണ ലോറിയുമായി അബൂദബി

മാലിന്യ ശേഖരണ രംഗത്തും വൈദ്യുതി വാഹനങ്ങൾ പരീക്ഷിച്ച് അബൂദബി. അബൂദബി മാലിന്യനിർമാർജന വകുപ്പായ തദ് വീർ ആണ് പരിസ്ഥിതി സൗഹൃദ ലോറി അവതരിപ്പിച്ചത്. റിനൗൾട്ട് ട്രക്‌സ് മിഡിലീസ്റ്റ്, അൽ മസൂദ് ഗ്രൂപ് എന്നിവയുമായി സഹകരിച്ചാണ് മാലിന്യ ശേഖരണത്തിന് ഇലക്ട്രിക് ലോറി ഏർപ്പെടുത്തിയത്. അബൂദബിയിലെ ഗാർഹിക മാലിന്യമാണ് ലോറി ശേഖരിക്കുക. ലോറിയുടെ പ്രവർത്തന മികവ് പരിശോധിക്കുന്നതിനു പുറമേ ഇവ പോവുന്ന റൂട്ടുകളിൽ മതിയായ ചാർജിങ് സ്റ്റേഷനുകൾ അധികൃതർ ഉറപ്പുവരുത്തും. .@Tadweer_cwm, in collaboration with Renault Trucks Middle…

Read More

മാലിന്യം സംസ്കരണം; നിയമലംഘനങ്ങള്‍ കണ്ടെത്തിയാൽ സ്പോട്ടിൽ പിഴ

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് ജില്ലാതലത്തിൽ എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് വരുന്നു. മിന്നല്‍ പരിശോധന നടത്തി സ്പോട്ട് ഫൈൻ ഈടാക്കാനും ലൈസൻസ് റദ്ദ് ചെയ്യാനുമുള്‍പ്പെടെ അധികാരമുള്ളതാണ് പ്രത്യേക സംവിധാനം. സംസ്ഥാനത്താകെ 23 സ്ക്വാഡുകളെയാണ് ആദ്യഘട്ടത്തില്‍ നിയോഗിക്കുക. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഒരു സ്ക്വാഡും മറ്റ് ജില്ലകളില്‍ രണ്ട് സ്ക്വാഡ് വീതവും പ്രവര്‍ത്തിക്കും. ഓരോ സ്ക്വാഡിന്റെയും നേതൃത്വം തദ്ദേശ സ്വയംഭരണ വകുപ്പ് പെര്‍ഫോമൻസ് ഓഡിറ്റിലെ ഉദ്യോഗസ്ഥനായിരിക്കും. ശുചിത്വമിഷനില്‍ നിന്നുള്ള എൻഫോഴ്സ്മെന്റ് ഓഫീസറും…

Read More