വാഷിങ്ടൺ വിമാന ദുരന്തത്തിൽ മരണം 67; കണ്ടെടുത്തത് 40 മൃതദേഹങ്ങൾ: വിശദമായ അന്വേഷണം ആരംഭിച്ച് അമേരിക്കൻ ഏജൻസികൾ

ഇന്നലെ വാഷിങ്ടണിൽ ഉണ്ടായ വിമാനാപകടത്തിൽ 67 പേർ മരണപ്പെട്ടതായി സ്ഥിരീകരണം. എല്ലാ മൃതദേഹങ്ങളും പൊട്ടൊമാക് നദിയിൽ നിന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനകം 40 മൃതദേഹങ്ങൾ കരക്കെത്തിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്നും അമേരിക്കൻ ഏജൻസികൾ അറിയിക്കുന്നു. മരിച്ചവരിൽ 14 ഫിഗർ സ്കേറ്റിംഗ് താരങ്ങളും ഉൾപ്പെട്ടതായാണ് വിവരം. ഹെലികോപ്റ്ററിലെയും വിമാനത്തിലെയും ബ്ലാക് ബോക്സ് പൊട്ടൊമാക് നദിയിൽ നിന്ന് കണ്ടെടുത്തു. മുങ്ങൽ വിദഗ്ധർ തത്കാലത്തേക്ക് തിരച്ചിൽ നിർത്തിയിട്ടുണ്ട്. അപകടത്തെ തുടർന്ന് അടച്ചിട്ട വാഷിങ്ടണിലെ റെയ്‌ഗൻ നാഷണൽ എയർപോർട്ട് പ്രവ‍ർത്തനം…

Read More

37 ഡി​ഗ്രി സെൽഷ്യസിൽ ഉരുകിയൊലിച്ച് എബ്രഹാം ലിങ്കന്റെ മെഴുകുപ്രതിമ

37 ഡി​ഗ്രി സെൽഷ്യസിൽ പൊള്ളുകയാണ് അമേരിക്കയിലെ വാഷിങ്ടൺ ഡി.സി. കടുത്ത ചൂട് താങ്ങാനാകാതെ മുൻ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ മെഴുകുപ്രതിമ വരെ ഉരുകിയൊലിച്ചു. അമേരിക്കൻ ആഭ്യന്തര യുദ്ധക്കാലത്തെ അഭയാർഥിക്യാമ്പായിരുന്ന ക്യാമ്പ് ബാർക്കറിന് മുന്നിലാണ് ആറടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ സ്ഥാപിച്ച ഈ പ്രതിമയുടെ തലയാണ് ആദ്യം ഉരുകിയത്. പിന്നാലെ കാലുകളും ഉരുകി. കൾച്ചറൽ ഡി.സി. എന്ന സന്നദ്ധസംഘടനയാണ് മെഴുകിനൊപ്പം മെഴുകുതിരികളും ചേരുന്ന പ്രതിമ ക്യാമ്പിനുമുന്നിൽ സ്ഥാപിച്ചത്. പ്രതിമ കാലക്രമേണ മെഴുകുതിരി പോലെ ഉരുകുന്ന രീതിയിലാണ് രൂപകൽപ്പന…

Read More