മൈക്ക് ഒടിഞ്ഞ് വീണു:  തോമസ് ചാഴിക്കാടൻ്റെ പ്രചാരണ പരിപാടിക്കിടെ മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെട്ടു

മൈക്ക് ഒടിഞ്ഞ് വീണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗം തടസപ്പെട്ടു. കോട്ടയം ലോക്സഭാ മണ്ഡ‍ലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴിക്കാടന്റെ തലയോലപ്പറമ്പിലെ പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞ് വീണുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ പ്രസംഗം 5 മിനിട്ടോളം നേരം തടസപ്പെട്ടു. പിന്നീട് മൈക്ക് നന്നാക്കിയ ശേഷം മുഖ്യമന്ത്രി പ്രസംഗം തുടരുകയായിരുന്നു.

Read More

ഉണ്ണി അന്ന് ഭയങ്കര ചൂടനായിരുന്നു; രണ്ടാമത്തെ മെസേജ് അയക്കുമ്പോഴേക്കും ‘ബ്ലോക്ക്ഡ്’: മഹിമ

ആര്‍.എഡി.എക്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് മഹിമ നമ്പ്യാര്‍. ഇപ്പോള്‍ ഉണ്ണി മുകുന്ദനൊപ്പം ജയ് ഗണേഷ് എന്ന ചിത്രമാണ് അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ജയ് ഗണേഷിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടെ താന്‍ മഹിമയെ ഏഴ് വര്‍ഷം മുമ്പ് വാട്‌സ് ആപ്പില്‍ ബ്ലോക്ക് ചെയ്തിരുന്നു എന്ന് നേരത്തെ ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. ഇത് വൈറല്‍ ആവുകയും ചെയ്തിരുന്നു. എന്നാല്‍ ഇതാ എന്തിനാണ് ഉണ്ണി മുകുന്ദന്‍ തന്നെ ബ്ലോക്ക് ചെയ്തതെന്ന് പറയുകയാണ് നടി മഹിമ നമ്പ്യാര്‍. ഇരുവരും ഒരുമിച്ച് പങ്കെടുത്ത…

Read More

ടിക്കറ്റ് ചോദിച്ചത് പ്രകോപനം; യാത്രക്കാരന്‍ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു

തൃശൂർ വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നു. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ കെ വിനോദ് (48) ആണ് കൊല്ലപ്പെട്ടത്. എറണാകുളം-പട്ന എക്സ്പ്രസിലാണ് സംഭവം നടന്നത്. ടിക്കറ്റ് ചോദിച്ചതിൻ്റെ പകയിലാണ് അതിഥി തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത്.  പ്രതി ഒഡീഷ ഗഞ്ചാം ബഡഗോച്ച സ്വദേശി രജനികാന്ത രണജിത്തിനെ (42) ട്രെയിൻ പാലക്കാട്ട് എത്തിയപ്പോൾ കസ്റ്റഡിയിലെടുത്തു.എറണാകുളം– പട്ന എക്സ്പ്രസിൽ വൈകിട്ട് 6.45നു തൃശൂർ മുളങ്കുന്നത്തുകാവ് സ്റ്റേഷനടുത്തുവച്ചായിരുന്നു സംഭവം. പ്രതി തള്ളിവീഴ്ത്തിയതിനെത്തുടർന്ന് വിനോദ് തൊട്ടടുത്ത ട്രാക്കിൽ മറ്റൊരു…

Read More

ബോഡി ബിൽഡിങ്ങിന് സിങ്ക് ഗുണപ്രദം; 39 നാണയങ്ങളും 37 കാന്തവും വിഴുങ്ങി യുവാവ്

ബോഡി ബിൽഡിങ്ങിന് സിങ്ക് ഗുണപ്രദമാണെന്ന് കരുതിയ യുവാവ് നാണയവും കാന്തവും തുടർച്ചയായി ഭക്ഷിച്ചു. തുടർന്ന് വയറുവേദനയും ഛർദിയും കലശലായതോടെ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇരുപത്തിയാറുകാരനായ യുവാവിന്റെ കുടലിൽ നിന്ന് 39 നാണയങ്ങളും 37 കാന്തവും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ആശുപത്രിയിൽ ചികിത്സ തേടുമ്പോൾ ഭക്ഷണം പോലും കഴിക്കാനാവാത്ത അവസ്ഥയിലായിരുന്നു ഇയാൾ. സർ ഗംഗാ റാം ആശുപത്രിയിലെ സീനിയർ കൺസൾട്ടൻറ് തരുൺ മിത്തലിനെയാണ് ഇയാൾ ആദ്യം കണ്ടത്. യുവാവ് കഴിഞ്ഞ കുറച്ചാഴ്ചകളായി നാണയവും കാന്തവും ഭക്ഷിക്കുന്ന വിവരം ബന്ധുക്കൾ ഡോക്റെ…

Read More

ലഹരി വിൽപ്പന നായ്ക്കളെ കാവൽ നിർത്തി; പ്രതിയെ കാപ്പ ചുമത്തി അറസ്റ്റിൽ

തിരുവനന്തപുരത്ത് നായ്ക്കളെ കാവൽ നിർത്തി ലഹരിവിൽപ്പന നടത്തിയയാളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.വർക്കല സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ലഹരിയുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് വിഷ്ണു. റൂറൽ എസ്.പിയുടെ നിർദേശപ്രകാരമാണ് അറസ്റ്റ്. മുമ്പും ഇയാളുടെ കൈയിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് ശേഖരം പിടിച്ചിരുന്നു. ബീച്ചുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനി കൂടിയാണ് അറസ്റ്റിലായ വിഷ്ണു.

Read More

തുടക്കകാലത്ത് പലരും മോശമായി ട്രീറ്റ് ചെയ്തിട്ടുണ്ട്’: തുറന്നടിച്ച് ഗ്രേസ്

വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് ഗ്രേസ് ആന്റണി. സിനിമാ ലോകത്ത് ഗോഡ്ഫാദര്‍മാരോ ബന്ധങ്ങളോ ഇല്ലാതെയാണ് സാധാരണക്കാരിയായ ഗ്രേസ് കടന്നു വരുന്നത്. കുമ്പളങ്ങി നൈറ്റ്‌സിലെ പ്രകടനത്തിലൂടെയാണ് ഗ്രേസ് ശ്രദ്ധ നേടിയത്. പിന്നീട് അഭിനയിച്ച സിനിമകളിലെല്ലാം കയ്യടി നേടാന്‍ ഗ്രേസിന് സാധിച്ചിരുന്നു. ഇപ്പോഴിത സിനിമയിലേക്കു വന്ന തുടക്കകാലത്ത് നേരിട്ട ചില മോശം അനുഭവങ്ങളെക്കുറിച്ച് ഗ്രേസ് തുറന്ന് പറയുകയാണ്. ഒരു അഭിമുഖത്തിലാണ് ഗ്രേസ് തനിക്കുണ്ടായ മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. പിന്നീട് അതില്‍ വന്ന മാറ്റത്തെക്കുറിച്ചും ഗ്രേസ്…

Read More

കോമഡി എന്‍റർടെയിനർ ‘പട്ടാപ്പകൽ’; ആദ്യ ഗാനം റിലീസായി

കൃഷ്‌ണ ശങ്കറും, സുധി കോപ്പയും, കിച്ചു ടെല്ലസും പ്രധാന വേഷങ്ങളില്‍ എത്തുന്ന കോമഡി എന്‍റർടെയിനർ ‘പട്ടാപ്പകൽ’; ആദ്യ ഗാനം റിലീസായി.ഷാൻ റഹ്മാൻ്റെ സംഗീതത്തിൽ ജാസി ഗിഫ്റ്റാണ് ഗാനം ആലപിച്ചിരിക്കുന്നത് കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്ത് കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയ ചിത്രമാണ് ‘പട്ടാപ്പകൽ’. ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. ഷാൻ റഹ്മാൻ്റെ സംഗീതത്തിൽ ജാസി ഗിഫ്റ്റ് ആലപിച്ച പഞ്ചവർണ്ണ കിളിയേ എന്ന് തുടങ്ങുന്ന ഗാനമാണ്…

Read More