ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധ പരസ്യ നിയമം ലംഘിച്ച കേസ്: ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി; ഒന്നിന് നേരിട്ട് കോടതിയിൽ ഹാജരാവണം

യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിട്ട് പാലക്കാട് കോടതി. ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധ പരസ്യ നിയമം ലംഘിച്ച കേസിൽ  പാലക്കാട്  ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് ​മജിസ്ട്രേറ്റ് കോടതി-2 ആണ് രാംദേവിനെതിരെ ഇന്ന് വാറണ്ട് പുറപ്പെടുവിച്ചത്. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കഴിഞ്ഞ 16ന് പാലക്കാട്ടെ കോടതിയിൽ ഹാജരാകാൻ രാംദേവിന് സമൻസ് അയച്ചിരുന്നു. എന്നാൽ അന്ന് കോടതിയിൽ വരാതിരുന്നതിനെത്തുടർന്നാണ് ​ഫെബ്രുവരി ഒന്നിന് നേരിട്ട് ഹാജരായി ജാമ്യമെടുക്കാൻ കോടതി വാറണ്ട് പുറപ്പെടുവിച്ചത്….

Read More

നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ്; രാജ്യത്തെത്തി‌യാൽ അറസ്റ്റ് ചെയ്യുമെന്ന സൂചനയുമായി യുകെ

അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി യു.കെയിലെത്തിയാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചന നല്‍കി യു.കെ.സര്‍ക്കാര്‍. യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് നെതന്യാഹുവിനെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി.) വ്യാഴാഴ്ച അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇസ്രയേല്‍ മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനെതിരേയും അറസ്റ്റ് വാറന്റുണ്ട്. ഗാസയിലെ സാധാരണക്കാരായ മനുഷ്യര്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം ബോധപൂര്‍വം നിഷേധിച്ച്, നെതന്യാഹുവും ഗാലന്റും യുദ്ധക്കുറ്റം ചെയ്‌തെന്ന് മൂന്നംഗ ജഡ്ജിങ് പാനല്‍ ഏകപക്ഷീയമായി വിധിച്ചു. ഗാസയില്‍…

Read More

കുടിവെള്ളമില്ലെങ്കിലും പരാതിപ്പെടില്ലെന്ന് എഴുതി വാങ്ങി; വാട്ടർ അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് അറസ്റ്റ് വാറന്റ്

കുടിവെള്ളമില്ലെങ്കിലും കൃത്യമായി ബില്ലടക്കണമെന്നും പരാതിപ്പെടില്ലെന്നും വീട്ടമ്മയിൽ നിന്നും എഴുതി വാങ്ങിയ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് അറസ്റ്റ് വാറന്റ്. നടപടി അധാർമികമായ വ്യാപാര രീതിയാണെന്നും വീട്ടമ്മയ്ക്ക് 65,000 രൂപ നഷ്ടപരിഹാരം നൽകണമെന്നും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണമെന്നുമുള്ള ഉപഭോക്ത്യ തർക്ക പരിഹാര കോടതിയുടെ ഉത്തരവ് പാലിക്കാത്തതിനാലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് സെക്ഷൻ 72 പ്രകാരം, ഉത്തരവ് പാലിക്കുന്നതിൽ വീഴ്ചവരുത്തിയ വാട്ടർ അതോറിറ്റി തൃപ്പൂണിത്തുറ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അറസ്റ്റ് ചെയ്ത്…

Read More

തോഷഖാന കേസ്: ഇമ്രാനെ അറസ്റ്റ് ചെയ്യാൻ പൊലീസ്; വസതിക്ക് മുന്നിൽ സംഘർഷാവസ്ഥ

തോഷഖാന കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി നേതാവുമായ (പിടിഐ) ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറന്റുമായി ഇസ്‌ലാമാബാദ് പൊലീസ്. ലഹോറിലെ സമാൻ പാർക്കിലെ ഇമ്രാന്റെ വസതിയിൽ പൊലീസ് എത്തിയെന്നാണ് റിപ്പോർട്ട്. അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് നീക്കം. സെഷൻസ് കോടതി ഇമ്രാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് വാറന്റിൽ ഇമ്രാൻ ഖാനെ കസ്റ്റഡിയിലെടുത്ത ശേഷം മാർച്ച് ഏഴിന് കോടതിയിൽ ഹാജരാകാനാണ് ഉത്തരവ്. ഇമ്രാന്റെ…

Read More