
ത്രിപുരയും ബംഗാളും പാഠമാകണം, കേരളത്തിലെ ബിജെപിയുടെ വളർച്ച ഗൗരവമായി തന്നെ കാണണം; പ്രകാശ് കാരാട്ട്
ത്രിപുരയും ബംഗാളും പാഠമാകണമെന്നും കേരളത്തിലെ ബി.ജെ.പി.യുടെ വളർച്ച ഗൗരവമായി കാണണമെന്നും സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. തിരഞ്ഞെടുപ്പു പ്രകടനം വിലയിരുത്തിയുള്ള കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം കേരളത്തിലെ ആദ്യ മേഖലാ യോഗത്തിൽ കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോർട്ട് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു കാരാട്ട്. തുടർഭരണംനേടിയ സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുയർന്നില്ലെന്നും വിമർശനമുണ്ടായി. സംസ്ഥാന പ്രവർത്തന റിപ്പോർട്ടിന്റെ ഭാഗമായി സെക്രട്ടറി എം.വി. ഗോവിന്ദൻ ഭരണം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. പെൻഷൻ മുടങ്ങിയത് വലിയ തിരിച്ചടിയായി. പെൻഷൻ കിട്ടിക്കൊണ്ടിരുന്നവരിൽ…