ചുട്ടു പൊള്ളും; സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. ഏപ്രിൽ മൂന്ന് വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ 39° സെൽഷ്യൽസ് ചൂടിനാണ് സാധ്യത. പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37° സെൽഷ്യസ്, തിരുവനന്തപുരത്ത് താപനില 36° സെൽഷ്യസ് വരെയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടിയേക്കും. അടുത്ത അഞ്ചു ദിവസം തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മിതമായ മഴക്കും സാധ്യതയെന്നും മുന്നറിയിപ്പില്‍…

Read More

ഖത്തറിൽ വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത; കടൽ പ്രക്ഷുബ്ദമാകും

വാരാന്ത്യത്തിൽ ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, മാർച്ച് 29 മുതൽ ഖത്തറിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മാർച്ച് 30-ന് ഖത്തറിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. Meteorology Department Warns of Strong Wind, High Sea#QNA #Qatarhttps://t.co/JyDOdZvR1h pic.twitter.com/1zGWXFh5Sa — Qatar News Agency (@QNAEnglish) March 28, 2024

Read More

മോസില്ല ഫയർഫോക്‌സ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്രം

മൊസില്ല ഫയര്‍ഫോക്സ് ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം. ഫയര്‍ഫോക്സ് വെബ് ബ്രൗസര്‍ ഉപയോഗിക്കുമ്പോള്‍ ചില സുരക്ഷാ ഭീഷണികളുണ്ടെന്നും മൊസില്ലയുടെ ഉത്പന്നങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഇത് പരിഹരിക്കാമെന്നും കേന്ദ്ര ഏജന്‍സിയായ സേര്‍ട്ട്-ഇന്‍ മുന്നറിയിപ്പ് നല്കി. ഫയര്‍ഫോക്‌സില്‍ കണ്ടെത്തിയ സുരക്ഷാ പ്രശ്‌നങ്ങളിലൂടെ കമ്പ്യൂട്ടറില്‍ സജ്ജമാക്കിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങള്‍ മറികടക്കാനും അതുവഴി പ്രധാനപ്പെട്ടതും രഹസ്യവുമായ വിവരങ്ങള്‍ ചോര്‍ത്താനും ഒരു ഹാക്കര്‍ക്ക് സാധിക്കും. വിവിധ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ലോഗിന്‍ വിവരങ്ങളും സാമ്പത്തിക വിവരങ്ങളും വരെ ഇതിലൂടെ ചോര്‍ത്താം.ഫയര്‍ഫോക്സ് ഇഎസ്ആര്‍ 115.9ന് മുമ്പുള്ളവ, ഫയര്‍ഫോക്സ് ഐഒഎസ്…

Read More

കേരളത്തിൽ 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; യെല്ലോ അലർട്ട് ഏപ്രില്‍ ഒന്ന് വരെ

കേരളത്തിൽ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഒന്നുവരെ പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നീ 10 ജില്ലകള്‍ക്കാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. നേരത്തെ മാര്‍ച്ച് 28 വരെയായിരുന്നു ഉയര്‍ന്ന താപ നില മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇന്ന് ഉച്ചയ്ക്കാണ് പുതുക്കിയ താപനില മുന്നറിയിപ്പ് പുറത്തിറക്കിയത്. ഏപ്രില്‍ ഒന്ന് വരെ സാധാരണയെക്കാൾ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ്…

Read More

കൊറിയർ സർവീസിന്റെ പേരിൽ തട്ടിപ്പ് ; ജാഗ്രതാ നിർദേശവുമായി കേരളാ പൊലീസ്

കൊറിയര്‍ സര്‍വീസിന്റെ പേരില്‍ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഫെഡെക്‌സ് കൊറിയര്‍ സര്‍വ്വീസില്‍ നിന്നാണ് എന്ന വ്യാജേനയൊക്കെ തട്ടിപ്പുകാര്‍ വിളിക്കും. നിങ്ങളുടെ പേരില്‍ ഒരു കൊറിയര്‍ ഉണ്ടെന്നും അതില്‍ പണം, സിം എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാള്‍ അറിയിക്കുക. നിങ്ങളുടെ പേരില്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയര്‍ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ടെന്ന് പൊലീസ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു പഴ്‌സലിലെ സാധനങ്ങള്‍ക്ക് തീവ്രവാദബന്ധമുണ്ടെന്നും അതിനാല്‍ അക്കൗണ്ടിലെ…

Read More

വീഡിയോ കോള്‍ ട്രാപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

ഫോണില്‍ അറിയാത്ത നമ്പറില്‍ നിന്നോ അറിയാത്ത വ്യക്തികളില്‍ നിന്നോ വരുന്ന വീഡിയോ കോളുകള്‍ ട്രാപ് ആകാം. അതിനാല്‍ ഇത്തരം കോളുകള്‍ ശ്രദ്ധിച്ച് മാത്രം എടുത്തില്ലെങ്കില്‍ ഹണിട്രാപ്പില്‍ കുടുങ്ങിയേക്കാമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. ‘മറുവശത്ത് നിന്ന് വിളിക്കുന്നയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേര്‍ന്നുള്ള സ്‌ക്രീന്‍ റെക്കോര്‍ഡ് എടുക്കുകയും ചെയ്‌തേക്കാം. ഈ ചിത്രങ്ങള്‍ പിന്നീട് പണത്തിനായി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കും. സോഷ്യല്‍ മീഡിയ കോണ്‍ടാക്റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകള്‍ വിളിക്കുന്നത്. അതിനാല്‍ പണം നല്‍കാനുള്ള…

Read More

ചൂടിനൊപ്പം അസ്വസ്ഥതയുള്ള കാലാവസ്ഥയും; കേരളത്തിൽ 9 ജില്ലയിൽ യെല്ലോ അലർട്ട്

കേരളത്തിൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 2024 മാർച്ച് 13 മുതൽ 17 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില  36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 –…

Read More

ഇരുചക്ര വാഹനങ്ങളിൽ ഡ്രൈവർക്കൊപ്പം ഒരാളെ മാത്രം; ലൈസൻസ് അടക്കം റദ്ദ് ചെയ്യും, മുന്നറിയിപ്പുമായി എംവിഡി

ഇരുചക്രവാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്ന വിരുതന്മാർ ഏറെയാണ്. മോഡിഫിക്കേഷൻ നടത്തിയും മറ്റു വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് പുറമേ, ട്രിപ്പിൾ റൈഡിംഗ് സർക്കസും നിത്യ കാഴ്ചകളാണ്. ഇപ്പോഴിതാ ട്രിപ്പിൾ റൈഡർമാർക്ക് വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്. ഇരുചക്ര വാഹനങ്ങളിൽ രണ്ടിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. ഇരുചക്ര വാഹനങ്ങളിൽ ഡ്രൈവർക്കൊപ്പം ഒരാളെ മാത്രമേ നിയമപരമായി അനുവദിക്കുകയുള്ളൂ. എന്നാൽ, ഈ നിയമങ്ങൾ കാറ്റിൽ…

Read More

ഒമാനിലെ അസ്ഥിരമായ കാലാവസ്ഥ വ്യാഴാഴച വരെ തുടരും; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

ഒമാനിൽ അസ്ഥിരമായ കാലാവസ്ഥ വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ റിപ്പോർട്ട്. വിവിധ ഗവർണറേറ്റുകളിൽ ഇടിമിന്നലോട് കൂടി ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് സിവിൽ ഏവിയേഷൻ സമിതിയുടെ അറിയിപ്പ്. ജനങ്ങൾ മുൻകരുതൽ എടുക്കണമെന്ന് അതോറിറ്റി അറിയിച്ചു. അസ്ഥിരമായ കാലാവസ്ഥ പരിഗണിച്ച് മസ്‌കറ്റ് ഗവർണറേറ്റിലെ പൊതു, സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പ്രവൃത്തി സമയക്രമം ഇന്നലെ മാറ്റിയിരുന്നു. എന്നാല്‍ സ്കൂളുകളുടെ പ്രവൃത്തി സമയവുമായി ബന്ധപ്പെട്ടുള്ള അറിയിപ്പൊന്നും ലഭിച്ചില്ല. ന്യൂനമർദത്തെ തുടർന്ന് ഇന്നലെ വടക്കൻ അൽ ബത്തിന, അൽ ബുറൈമി, അൽ…

Read More

സംസ്ഥാനത്ത് ചൂട് കുടുമെന്ന് മുന്നറിയിപ്പ്

കേരളത്തിൽ ഇന്നും നാളെയും ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് 6 ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും കാലാവസ്ഥ വകുപ്പ് ഇതിനോടകം തന്നെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Read More