
മുന്നറിയിപ്പുമായി ‘അബ്ഷിർ’; ഗവൺമെൻറ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് തട്ടിപ്പ്
ഗവൺമെൻറ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് ഫോണിൽ വിളിച്ച് യൂസർ നെയിമും പാസ്വേഡും ചോദിച്ച് തട്ടിപ്പ് നടത്തുന്നതിനെ കരുതിയിരിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ സർവിസ് ആപ്പായ ‘അബ്ഷിർ’. ഡിജിറ്റൽ ഐഡൻറിറ്റി, അക്കൗണ്ട് അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഫോണിലൂടെ ചോദിക്കുന്നവരോട് ഒരിക്കലും പങ്കുവെക്കരുത്. ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് നടത്തുന്ന ഇത്തരം തട്ടിപ്പ് വിളികളോട് അനുകൂലമായി പ്രതികരിക്കുകയോ ആശയവിനിമയം നടത്തുകയോ ചെയ്യരുത്. ഡിജിറ്റൽ ഐഡൻറിറ്റി പിടിച്ചെടുക്കാനും സാമ്പത്തിക തട്ടിപ്പ് നടത്താനുമുള്ള രഹസ്യ കോഡ് നേടുകയാണ് അവരുടെ ലക്ഷ്യമെന്നും അബ്ഷിർ അധികൃതർ ചൂണ്ടിക്കാട്ടി. യൂസർ…