
യുഎഇയില്‍ പൊതുമാപ്പ് നീട്ടില്ല; മുന്നറിയിപ്പുമായി ഐ.സി.പി
വിസ നിയമലംഘകർക്ക് ഇളവ് നൽകുന്നതിനായി യു.എ.ഇ പ്രഖ്യാപിച്ച രണ്ട് മാസത്തെ പൊതുമാപ്പിന്റെ കാലാവധി നീട്ടില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) അറിയിച്ചു. എക്സിറ്റ് പെർമിറ്റ് ലഭിച്ചവർ ഉടൻ രാജ്യം വിടണം. അല്ലാത്തവരെ പിടികൂടി നാടുകടത്തും. ഇവർക്ക് യു.എ.ഇയിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുമെന്നും ഫെഡറൽ അതോറിറ്റി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി വ്യക്തമാക്കി. ഈ മാസം 31 വരെയാണ് യു.എ.ഇ പൊതുമാപ്പ് പ്രഖ്യാപിച്ചത്. വിസ…