പടക്കവുമായി തീവണ്ടി യാത്ര വേണ്ട; മുന്നറിയിപ്പുമായി ആര്‍.പി.എഫ് 

വിഷു അടുത്തതോടെ പടക്കക്കച്ചവടം പൊടിപൊടിക്കുമ്പോള്‍ മുന്നറിയിപ്പുമായി റെയില്‍വേ രംഗത്തെത്തി. തീവണ്ടിവഴി പടക്കങ്ങള്‍, മത്താപ്പൂ തുടങ്ങിയവയൊന്നും കടത്താന്‍ നില്‍ക്കേണ്ട. പിടിക്കപ്പെട്ടാല്‍ അകത്താകും. മൂന്നുവര്‍ഷംവരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ് പടക്കംപോലുള്ള അപകടകരമായ വസ്തുക്കള്‍ തീവണ്ടിവഴി കടത്തുകയെന്നത്. ഈ വിഷയത്തില്‍ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണവും പരിശോധനയും ആര്‍.പി.എഫ്. നേതൃത്വത്തില്‍ ശക്തമാക്കി. പാലക്കാട് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണ് പരിശോധന തുടങ്ങിയത്. സാധാരണ വിഷുക്കാലത്ത് കുടുംബങ്ങള്‍ ഉള്‍പ്പെടെ ഹ്രസ്വദൂരയാത്രയില്‍ പടക്കങ്ങളും മത്താപ്പൂ ഉള്‍പ്പെടെയുള്ളവയും വാങ്ങി തീവണ്ടിയില്‍ യാത്രചെയ്യാറുണ്ട്. കോഴിക്കോട്ടുനിന്ന് കൊയിലാണ്ടി, വടകര…

Read More

മാർബെർഗ് വൈറസ്: രണ്ടു രാജ്യങ്ങളിലേക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി യുഎഇ

മാർബെർഗ് വൈറസ് പടരുന്ന സാഹചര്യത്തിൽ രണ്ട് രാജ്യങ്ങളിലേക്കുളള യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി യുഎഇ. തൻസാനിയയിലേയ്ക്കും ഇക്വറ്റോറിയൽ ഗെനിയിലേയ്ക്കുമുളള യാത്രയ്ക്കാണ് യുഎഇ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇരു രാജ്യങ്ങളിലേയ്ക്കുള്ള യാത്രകൾ നീട്ടിവയ്ക്കാൻ വിദേശകാര്യ രാജ്യന്തരസഹകരണ മന്ത്രാലയം നിർദേശിച്ചു. സൗദിയും ഈ രാജ്യങ്ങളിലേയ്ക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഈ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നവർ ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും അടിയന്തര സാഹര്യങ്ങളിൽ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും മന്ത്രാലയം നിർദേശം നൽകി. എബോള പോലെ തന്നെ മാരകമായ അണുബാധയുണ്ടാക്കുന്നതാണ് മാർബെർഗ് വൈറസ്. ഇക്വറ്റോറിയൽ ഗെനിയിൽ ഇതുവരെ…

Read More

സവര്‍ക്കറെ അധിക്ഷേപിക്കുന്നത് പ്രതിപക്ഷ ഐക്യത്തെ ബാധിക്കും; രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഉദ്ധവ്

സവര്‍ക്കര്‍ക്കെതിരായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇത്തരം പരാമര്‍ശങ്ങള്‍ പ്രതിപക്ഷ ഐക്യത്തിനെ ബാധിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മലേഗാവില്‍ ഒരു രാഷ്ട്രീയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉദ്ധവ്. അയോഗ്യനാക്കപ്പെട്ടതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ലെന്ന് രാഹുല്‍ പറഞ്ഞിരുന്നു. വി.ഡി. സവര്‍ക്കര്‍ തന്റെ ആരാധനമൂര്‍ത്തിയാണെന്ന് താക്കറെ പറഞ്ഞു. അദ്ദേഹത്തെ അധിക്ഷേപിക്കുന്നതില്‍ നിന്നും രാഹുല്‍ വിട്ടു നില്‍ക്കണം. 14 വര്‍ഷത്തോളം ആന്‍ഡമാനില്‍ സവര്‍ക്കര്‍ അനുഭവിച്ചത് സങ്കല്‍പ്പിക്കാനാകാത്ത പീഡനങ്ങളാണ്….

Read More

കോൺഗ്രസിനെതിരായ പരസ്യ വിമർശനം; എം കെ രാഘവന് താക്കീത്, മുരളീധരന് മുന്നറിയിപ്പ്

കോൺഗ്രസിനെതിരായ പരസ്യ വിമർശനത്തിൽ എം കെ രാഘവന് താക്കീതും കെ മുരളീധരന് മുന്നറിയിപ്പും. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് താക്കീത് ചെയ്തത്. പാർട്ടിയെ മോശമായ ചിത്രീകരിക്കുന്ന പരസ്യ പ്രസ്താവനകൾ പാടില്ല. പറയാൻ നിരവധി പാർട്ടി വേദികൾ ഉണ്ടായിട്ടും രാഘവൻ പറഞ്ഞില്ല. താക്കീത് ചെയ്തുള്ള കത്ത് കെപിസിസി പ്രസിഡൻറ് രാഘവന് അയച്ചു. കത്ത് ഉടൻ രാഘവന് ലഭിക്കും. എന്നാൽ തന്നെ ആരും താക്കീത് ചെയ്തില്ലെന്നാണ് രാഘവന്റെ വിശദീകരണം. ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാർട്ടിയിൽ സംഭവിക്കുന്നതെന്നും മിണ്ടാതിരിക്കുന്നവർക്കെ പാർട്ടിയിൽ സ്ഥാനമുള്ളൂ…

Read More

സൈബർ ക്രൈം വർധിക്കുന്നു; കുവൈത്തിൽ ജാഗ്രതാ നിർദേശം പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം

സൈബർ ക്രൈം വർധിക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിർദേശം പുറത്തിറക്കി. സൈബർ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരുമായി ഉടൻ ബന്ധപ്പെടണമെന്ന് മന്ത്രാലയം അറിയിച്ചു. ബാങ്ക്, ടെലികോം കമ്പനികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നാണെന്ന വ്യാജേന സന്ദേശങ്ങളും ഫോൺ കോളുകളും വഴി വ്യക്തി വിവരങ്ങൾ ശേഖരിച്ചുള്ള തട്ടിപ്പ് വർധിച്ച സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.  രാജ്യത്ത് മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള സാമ്പത്തിക ഇടപാടുകൾ കൂടിയതിനെ തുടർന്നാണ് ഈ മേഖലയിൽ തട്ടിപ്പുകളും വർധിച്ചിരിക്കുന്നത്. ഒരു കാരണവശാലും വ്യക്തി വിവരങ്ങളും ബാങ്ക്…

Read More

പടയപ്പയെ പ്രകോപിപ്പിക്കരുത്, മദപ്പാടുണ്ട്; മുന്നറിയിപ്പുമായി വനംവകുപ്പ്

മൂന്നാറിലെ കൊമ്പൻ പടയപ്പയെ പ്രകോപിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്. മദപ്പാട് ഉള്ളതിനാൽ അക്രമാസക്തനാകാൻ സാധ്യതയുള്ളതിനാലാണ് മുൻകരുതൽ വേണമെന്ന് വനംവകുപ്പ് അറിയിച്ചത്. സാധാരണ മദപ്പാട് സമയത്ത് പടയപ്പ കാടു കയറാറാണ് പതിവ്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി മദപ്പാടു സമയത്തും ജനവാസ മേഖലയിൽ തന്നെ തുടരുകയാണ്. മൂന്നാറിലെ ജനപ്രിയനായ കൊമ്പനെന്ന് വിളിപ്പേരുള്ള പടയപ്പ സാധാരണ നിലയിൽ ജനങ്ങൾക്ക് യാതൊരു വിധ പ്രശ്നങ്ങളുമുണ്ടാക്കാറില്ല. മദപ്പാട് സമയം പൊതുവേ ആനകൾ അക്രമാസക്തരാകാറുള്ളതിനാലാണ് ആശങ്കകൾ നിലനിൽക്കുന്നത്. അതിനാലാണ് പടയപ്പയെ പ്രകോപിപ്പിക്കരുതെന്ന് വനംവകുപ്പ് നിർദ്ദേശം നൽകിയത്….

Read More

പക്ഷിപ്പനിക്കെതിരെ കരുതൽ; ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി

സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശങ്ക വേണ്ടെങ്കിലും കരുതൽ വേണം. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാൻ മുൻ കരുതലുകൾ ആവശ്യമാണ്. ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തി വരുന്നു.  ഈ പ്രദേശങ്ങളിലുള്ളവർക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാൽ ഡോക്ടറെ അറിയിക്കേണ്ടതാണ്. ആരോഗ്യവകുപ്പും, മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിരോധ…

Read More

ഇന്ത്യയുടെ തെറ്റായ ഭൂപടം നൽകി; കേന്ദ്ര മന്ത്രിയുടെ ഇടപെടലിന് പിന്നാലെ വാട്സാപ്പിന്റെ ഖേദപ്രകടനം

പുതുവത്സരവുമായി ബന്ധപ്പെട്ട് ട്വീറ്റുചെയ്ത വീഡിയോയിൽ ഇന്ത്യയുടെ തെറ്റായ ഭൂപടം നൽകിയതിൽ ഖേദപ്രകടനവുമായി വാട്സാപ്പ്. കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐ.ടി., നൈപുണി വികസനം സഹമന്ത്രി രാജീവ് ചന്ദ്രശേഖർ തെറ്റുചൂണ്ടിക്കാട്ടി തിരുത്താൻ ആവശ്യപ്പെട്ടപ്പോഴാണ് ഭൂപടം നീക്കിയശേഷം വാട്‌സാപ്പ് ഖേദപ്രകടനം നടത്തിയത്. ഇന്ത്യയിൽ ബിസിനസ് ചെയ്യണമെന്നുള്ളവർ ശരിയായ ഭൂപടങ്ങൾ ഉപയോഗിക്കണമെന്നും മന്ത്രി ട്വീറ്റിൽ കുറിച്ചു. ഇതിനു മറുപടിയായി മനഃപൂർവമല്ല തെറ്റുസംഭവിച്ചതെന്ന് വാട്‌സാപ്പ് ട്വീറ്റ് ചെയ്തു. ഭാവിയിൽ കരുതലോടെയിരിക്കുമെന്നും അറിയിച്ചു. ജമ്മുകശ്മീർ ഉൾപ്പെടാത്ത വിധത്തിലുള്ള ഭൂപടമായിരുന്നു വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നത്.

Read More

വെബ്‌സൈറ്റ് വ്യാജം; അഡ്മിറ്റ് കാർഡിനായി പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് സിബിഎസ്ഇ

സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളുടെ അഡ്മിറ്റ് കാർഡിനായി പണം ആവശ്യപ്പെടുന്ന തരത്തിൽ പ്രചരിക്കുന്ന വെബ്സൈറ്റ് വ്യാജമാണെന്ന് മുന്നറിയിപ്പ്. https://cbsegovt.com എന്ന വ്യാജവെബ്സൈറ്റു വഴിയാണ് ഇത്തരത്തിലുള്ള പ്രചാരണം നടക്കുന്നത്. ഇതിന് സി.ബി.എസ്.ഇ.യുമായി ബന്ധമില്ലെന്നും ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് cbse.gov.in ആണെന്നും കേന്ദ്രത്തിന്റെ വസ്തുതപരിശോധനാവിഭാഗം വ്യക്തമാക്കി. പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഔദ്യോഗിക വെബ്സൈറ്റുവഴി വിദ്യാർഥികളെ അറിയിക്കും. 2023 ഫെബ്രുവരി 15-ന് ഇംഗ്ലീഷ് പരീക്ഷയോടെ ആരംഭിച്ച് ഏപ്രിൽ ഒമ്പതിന് ഭാഷാ വിഷയങ്ങളോടെ അവസാനിക്കുന്ന തരത്തിൽ ബോർഡ് പരീക്ഷയുടെ വ്യാജ…

Read More