ഒമാനിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിൽ മുന്നറിയിപ്പ് സ്റ്റിക്കർ പതിപ്പിച്ച് തുടങ്ങി

ഒമാൻ്റെ ത​ല​സ്ഥാ​ന ന​ഗ​രി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ ഉ​​പേ​ക്ഷി​ച്ച് പോ​കു​ന്ന​തി​നെ​തി​രെ​യു​ള്ള ക്യാമ്പ​യി​ൻ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി. സീ​ബ് വ്യ​വ​സാ​യ മേ​ഖ​ല​യി​ലാ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​​രെ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്തു തു​ട​ങ്ങി​യ​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​താ​യി തോ​ന്നു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പ് സ്റ്റി​ക്ക​റു​ക​ൾ പ​തി​ച്ച് തു​ട​ങ്ങി. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ്​ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലു​ള്ള​ത്. പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മ​സ്ക​ത്തി​ന്‍റെ ന​ഗ​ര സൗ​ന്ദ​ര്യ​ത്തി​ന്​ കോ​ട്ടം ​ത​ട്ടു​ന്ന​താ​ണ്​ പൊ​തു​ച​ത്വ​ര​ങ്ങ​ളി​ലും തെ​രു​വു​ക​ളി​ലും കാ​റു​ക​ൾ ഉ​പേ​ക്ഷി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ദി​വ​സം പൊ​തു നി​ര​ത്തു​ക​ളി​ൽ…

Read More