‘ഇത് ഹമാസിന് നല്ലതല്ല, ആർക്കും നല്ലതല്ല; എല്ലാ നരകങ്ങളും പൊട്ടിത്തെറിക്കും’: ഹമാസിന് രൂക്ഷമായ ഭാഷയിൽ താക്കീതുമായി ട്രംപ്

ഹമാസിന് രൂക്ഷമായ ഭാഷയിൽ താക്കീതുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ അമേരിക്കയുടെ 47ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ജനുവരി 20ന് മുമ്പ് ഹമാസ് ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ‘എല്ലാ നരകവും പൊട്ടിത്തെറിക്കും’ എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘ആ ബന്ദികൾ തിരിച്ചെത്തിയില്ലെങ്കിൽ എല്ലാ നരകവും തകരും. ഞാൻ ഓഫീസിൽ എത്തുമ്പോഴേക്കും അവർ തിരിച്ചെത്തിയില്ലെങ്കിൽ, മിഡിൽ ഈസ്റ്റിൽ എല്ലാ നരകങ്ങളും തകരും.’ ഫ്‌ളോറിഡയിലെ മാർഎലാഗോയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇത് ഹമാസിന് നല്ലതല്ല, ആർക്കും നല്ലതല്ല….

Read More

കെ വസുകിയുടെ പുതിയ നിയമനം: കേരളത്തിന് താക്കിത്

വിദേശ സഹകരണത്തിന് കേരളം ഉദ്യോഗസ്ഥയെ നിയമിച്ചതിനെതിരെ കടുപ്പിച്ച് കേന്ദ്ര സർക്കാർ. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര വിഷയം ആണെന്ന് ചൂണ്ടികാട്ടിയ വിദേശകാര്യ മന്ത്രാലയം, കെ വസുകി ഐ എ എസിന്‍റെ പുതിയ നിയമനത്തിൽ കേരളത്തിന് താക്കീതും നൽകി. കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള വിഷയങ്ങളിൽ കൈകടത്തരുതെന്ന താക്കീതാണ് കേരളത്തിന് വിദേശകാര്യ മന്ത്രാലയം നൽകിയിരിക്കുന്നത്. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര വിഷയം ആണെന്നും വിദേശകാര്യ വക്താവ് ചൂണ്ടികാട്ടി. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന ലിസ്റ്റിലും കൺകറന്‍റ് ലിസ്റ്റിലുമുള്ളതല്ലെന്നും കേരളത്തെ…

Read More

രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള ആരോപണം; തരൂരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ തരൂർ ഉന്നയിച്ച ആരോപണത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി തീരപ്രദേശങ്ങളിൽ പണം നൽകി സാമുദായിക നേതാക്കളുടെ വോട്ട് വാങ്ങുന്നുവെന്നായിരുന്നു ആരോപണം. ഇത്തരം ആരോപണങ്ങൾ ആവർത്തിക്കരുതെന്നും കമ്മിഷൻ നിർദ്ദേശം നൽകി. അഭിമുഖം ഇനി സംപ്രേഷണം ചെയ്യരുതെന്ന് സ്വകാര്യ ചാനലിനും നിർദ്ദേശം നൽകി. അതേസമയം ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്ന് തരൂരിന്റെ പ്രതിനിധി വിശദീകരണം നൽകി. നേരത്തെ രാജീവ് ചന്ദ്രശേഖർ അയച്ച വക്കീൽ നോട്ടീസിലും ഇക്കാര്യം…

Read More

7 ജില്ലകളിൽ വേനൽ മഴ; രണ്ട് ജില്ലകളിൽ ഉയർന്ന താപനില: കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളിൽ വേനൽമഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 7 ജില്ലകളിൽ നേരിയ തോതിൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്നും നാളെയും നേരിയ മഴ ലഭിക്കും. പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോ‍ട് എന്നീ ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും ഏഴിനും എട്ടിനും മഴ ലഭിക്കും. ഒൻപതിന് കേരളത്തിലുടനീളം മഴ ലഭിക്കുമെന്നും കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു.  അതിനിടെ, സംസ്ഥാനത്ത് ഉയർന്ന താപനില…

Read More

ജെഎൻ 1 കേരളത്തിലും; നിസാരമായി കാണരുതെന്ന് മുന്നറിയിപ്പ്

ലോകത്ത് നിലവില്‍ കൂടുതല്‍ പടരുന്ന കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ജെഎൻ 1ആണ് കേരളത്തില്‍ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആര്‍ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങള്‍. INSACOG പഠനത്തില്‍ ആണ് കേരളത്തില്‍ ഒമിക്രോണ്‍ ജെഎൻ 1 കണ്ടെത്തിയത്. ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ കണ്‍സോര്‍ഷ്യമാണ് INSACOG. ലോകത്ത് പടര്‍ന്ന് പിടിക്കുന്ന ഒമിക്രോണ്‍ ഉപവകഭേദമാണ് ഇത്. വ്യാപന ശേഷി കൂടുതലാണ് എന്നുള്ളതാണ് ഈ വകഭേദത്തെ അപകടകാരിയാക്കുന്നത്. ഒമിക്രോണിന്‍റെ ഉപവകഭേദത്തില്‍പ്പെട്ട വൈറസാണിത്. കേസുകള്‍ കുറഞ്ഞതോടെ…

Read More

‘പ്രവചനം’ വീണ്ടും സത്യമായി; ‘അത്തരത്തില്‍ ഒരു മരണം ഉണ്ടാകുമെന്ന്’ മുരളി തുമ്മാരുകുടി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ചതിന് പിന്നാലെ ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. മാസത്തില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ കേരളത്തില്‍ രോഗികളുടേയോ ബന്ധുക്കളുടേയോ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നും ഭാഗ്യവശാല്‍ ഇത്തരത്തില്‍ ഒരു മരണം ഉണ്ടായിട്ടില്ലെന്നുമാണ് അദ്ദേഹം പോസ്റ്റില്‍ പറയുന്നത്. അത് ഭാഗ്യം മാത്രമാണെന്നും അത്തരത്തില്‍ ഒരു മരണം ഉണ്ടാകും എന്നത് നിശ്ചയമാണെന്നും അദ്ദേഹം പോസ്റ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. ഏപ്രില്‍ ഒന്നിനാണ് മുരളി തുമ്മാരുകുടി ഈ പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്….

Read More