കുവൈത്ത് ദേശീയ ദിനത്തിൽ യാത്രക്കാർക്ക് ഊഷ്മള വരവേൽപ്പ്

കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വരുന്ന കുവൈത്ത് യാത്രക്കാർക്ക് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഊഷ്മള വരവേൽപ്പ് നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹോദരസ്നേഹത്തിന്റെയും ചരിത്രപരമായ ബന്ധത്തിന്റെയും ആഴം പ്രതിഫലിപ്പിക്കുന്നതായിരുന്നു വരവേൽപ്പ് പ്രത്യേക ദേശീയ ദിന എൻട്രി സ്റ്റാമ്പ് ഉപയോഗിച്ച് കുവൈത്തിൽ നിന്നുള്ള യാത്രക്കാരുടെ പാസ്‌പോർട്ടുകൾ സ്റ്റാമ്പ് ചെയ്യുകയും വിവിധ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റുകൾ നീല വെളിച്ചത്തിൽ പ്രകാശിപ്പിക്കുകയും യാത്രക്കാരായ കുട്ടികളെ…

Read More