തദ്ദേശസ്ഥാപനങ്ങളിൽ വാർഡ് വിഭജനത്തിന് മന്ത്രിസഭാ യോഗത്തിൽ അംഗീകാരം; ഓർഡിനൻസ് ഇറക്കും 

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. വാർഡ് വിഭജനത്തിനായി കമ്മിഷൻ രൂപീകരിക്കും. പഞ്ചായത്തുകൾ മുതൽ കോർപറേഷൻ വരെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാർഡ് വീതം കൂടും. ഫലത്തിൽ 1200 വാർഡുകൾ അധികം വരും. 2011ലെ സെൻസസ് അനുസരിച്ചുള്ള പുനർനിർണയമാണിത്. അതേസമയം, ജനസംഖ്യാസ്ഥാനത്തിലുള്ള വാർഡ് വിഭജനം അനിവാര്യമാണെങ്കിലും സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കരട് തയാറായി നിയമനിർമാണത്തിലേക്ക് പോകുമ്പോഴും ചർച്ചയുണ്ടായില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. നിർണായക തീരുമാനത്തിന് മുൻപ് പ്രതിപക്ഷവുമായി എന്തുകൊണ്ട് ചർച്ച…

Read More

മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി; 33 തദ്ദേശ വാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ്

സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ്. സമ്മതിദായകര്‍ക്ക് വോട്ടു ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്‌എസ്‌എല്‍സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുന്‍പുവരെ നല്‍കിയിട്ടുള്ള…

Read More