
കത്ത് വിവാദം: പിന്നിൽ യുഡിഎഫ് ബിജെപി കൂട്ടുകെട്ടെന്ന് എൽഡിഎഫ്
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിനെതിരെ എൽഡിഎഫ് പ്രചാരണം. ഇന്നും നാളെയുമാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. യുഡിഎഫ് ബിജെപി കൂട്ട്കെട്ട് ആണ് കത്ത് വിവാദത്തിന് പിന്നിലെന്നാണ് സിപിഎം പറയുന്നത്. എൽഡിഎഫ് സംഘടിപ്പിക്കുന്ന വാർഡ് തല പ്രചാരണം നഗരസഭയിലെ നൂറുവാർഡുകളിലും നടക്കും. നഗരസഭ ഭരണം അട്ടിമറിക്കാൻ അവിശുദ്ധ കൂട്ട് കെട്ട് ശ്രമിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയാണ് പരിപാടി. സിപിഎം ജില്ലാ കമ്മിറ്റി യോഗതീരുമാനപ്രകാരമാണ് പ്രചാരണം.