യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പുടിൻ

യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുവെന്നും അതിനായി ഒരു നയതന്ത്ര പരിഹാരം കാണുമെന്നും വ്യക്തമാക്കി പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. മാധ്യമപ്രവര്‍ത്തകരോടാണ് റഷ്യന്‍ പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. അധികം വൈകാതെ യുദ്ധം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. യുക്രൈന്‍ പ്രസിഡന്റ് സെലന്‍സികി കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നല്‍കിവരുന്ന പിന്തുണ തുടരുമെന്ന് ബൈഡന്‍ സെലന്‍സ്‌കിയ്ക്ക് ഉറപ്പുനല്‍കി. ഇതിന് പിന്നാലെയാണ് യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പുതിന്റെ പ്രസ്താവന. എല്ലാ സായുധ പോരാട്ടങ്ങളും എതെങ്കിലും…

Read More

റഷ്യ-യുക്രൈൻ യുദ്ധം, പൗരന്‍മാര്‍ പൂര്‍ണ വിവരങ്ങള്‍ എംബസിയെ അറിയിക്കണമെന്ന് ഇന്ത്യന്‍ എംബസി

യുക്രൈനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി കീവിലെ ഇന്ത്യന്‍ എംബസി. റഷ്യ യുദ്ധം കടുപ്പിച്ച സാഹചര്യത്തിലാണ് എംബസി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. യുക്രൈന്‍ സര്‍ക്കാരും തദ്ദേശ ഭരണകൂടങ്ങളും നല്‍കുന്ന സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇന്ത്യന്‍ പൗരന്‍മാര്‍ താമസ സ്ഥലമടക്കമുള്ള പൂര്‍ണ വിവരങ്ങള്‍ എംബസിയെ അറിയിക്കണം. യുക്രൈനിലേക്കും യുക്രൈനിനികത്തും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. അതിനിടെ യുക്രൈന്‍ തലസ്ഥാന നഗരമായ കീവില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു….

Read More