യുദ്ധം ചെയ്തവരുടെ കുടുംബത്തിനുള്ള ജോലി സംവരണം ; ബംഗ്ലദേശിൽ പ്രതിഷേധം ശക്തം , അഞ്ച് പേർ കൊല്ലപ്പെട്ടു

സർക്കാർ ജോലി ക്വാട്ടയ്‌ക്കെതിരായ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ബംഗ്ലാദേശിൽ അഞ്ച് മരണം. നിരവധി പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ ധാക്കയിലും തെക്കുകിഴക്കൻ നഗരമായ ചാട്ടോഗ്രാമിലും വടക്കൻ നഗരമായ രംഗ്‌പൂരിലുമാണ് അക്രമമുണ്ടായത്. പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. മരിച്ചവരിൽ മൂന്ന് പേർ വിദ്യാർത്ഥികളാണ്.ഒരാൾ കാൽനട യാത്രക്കാരനാണ്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. 1971 ലെ ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച യുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം വരെ സംവരണമുണ്ട്. ഈ ക്വാട്ട വിവേചനപരമാണെന്നും മെറിറ്റ് അധിഷ്‌ഠിത സംവിധാനം കൊണ്ടുവരണമെന്നുമാണ് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ ആവശ്യം.അന്ന്…

Read More