
ബന്ദി മോചനം ആവശ്യപ്പെട്ട് ഇസ്രയേലിൽ പ്രതിഷേധം ശക്തം; വിഷയം ചർച്ച ചെയ്ത് ഇസ്രയേൽ യുദ്ധ ക്യാബിനറ്റ്
ഇസ്രായേലിൽ ബന്ദി മോചനം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം. പ്രതിരോധമന്ത്രി യോവ് ഗാലെന്റിന്റെ ഓഫീസിന് മുന്നിലാണ് ബന്ദികളുടെ ബന്ധുക്കൾ പ്രതിഷേധിക്കുന്നത്. അതിനിടെ ഗാസയിലെ തുടർനീക്കങ്ങളും യുദ്ധത്തിന് ശേഷം സ്വീകരിക്കേണ്ട നിലപാടുകളും ഇസ്രായേൽ യുദ്ധ കാബിനറ്റ് ചർച്ചചെയ്തു. വടക്കൻ ഗാസയിൽ ഹമാസിന്റെ തുരങ്കങ്ങളും ആക്രമണ കേന്ദ്രങ്ങളുമടക്കം തകർക്കാനാണ് പദ്ധതി. തെക്കൻ ഗാസയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടടക്കം ആക്രമണം തുടരാനുമാണ് തീരുമാനം. യുദ്ധശേഷം ഹമാസ് സാന്നിധ്യമില്ലാത്ത പലസ്തീനി ഭരണം വേണമെന്ന നിലപാട് സ്വീകരിക്കാനും തീരുമാനമായെന്ന് സൂചനയുണ്ട്. ഗാസ പുനരുദ്ധാരണത്തിന് ഈജിപ്ത്, സൗദി,…