‘ഒരു മുസ്ലിം മത സംഘടനയും മുനമ്പത്തേത് വഖഫ് ഭൂമിയെന്ന് അവകാശപ്പെട്ടിട്ടില്ല’; സര്‍വകക്ഷി യോഗം വേണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

നമ്പം ഭൂമി തര്‍ക്കം പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.ഒരു മുസ്ലിം മത സംഘടനയും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന അവകാശവാദം ഉന്നയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നിലവിലെ താമസക്കാര്‍ക്ക് ഉപാധികളില്ലാതെ ഭൂമി നല്‍കണം. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കത്ത് പൂര്‍ണരൂപത്തില്‍ ‘മുനമ്പത്ത് അറുനൂറില്‍ അധികം കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയ ഭൂമി പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.  മുനമ്പത്തെ 404 ഏക്കര്‍…

Read More

നിർണായക മാറ്റങ്ങളുള്ള വഖഫ് നിയമഭേദഗതി ബിൽ എല്ലാ എംപിമാർക്ക് വിതരണം ചെയ്തു; പ്രതിഷേധം ശക്തമാക്കിയ പ്രതിപക്ഷം

പാര്‍ലമെന്‍റ് സമ്മേളനം ഇന്നും തുടരുമ്പോൾ വഖഫ് നിയമഭേദഗതി ബിൽ എപ്പോൾ അവതരിപ്പിക്കും എന്നതിൽ വ്യക്തയായിട്ടില്ല. വഖഫ് നിയമഭേദഗതി ബില്ലിന്‍റെ പകര്‍പ്പ് എം പിമാര്‍ക്ക് വിതരണം ചെയ്തതിനാല്‍ ബില്ല് അവതരണം വൈകാതെ നടക്കുമെന്ന് മാത്രമാണ് സൂചന. എന്നാൽ ഇന്നത്തെ അജണ്ടയില്‍ വഖഫ് നിയമഭേദഗതി ബിൽ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാൽ ഇന്ന് ‘വഖഫ്’ അവതരണം ഉണ്ടാകാൻ സാധ്യത കുറവാണ്. ദുരന്ത നിവാരണ നിയമ ഭേദഗതി ബില്ലിന്മേലാകും ലോക് സഭയില്‍ ഇന്ന് പ്രധാനമായും ചര്‍ച്ച നടക്കുക. പാരിസ് ഒളിംപിക്സിൽ വിനിഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ…

Read More

‘വഖഫ് കൗണ്‍സിലിൽ മുസ്‌ലിം അല്ലാത്തവരെയും വനിതകളെയും ഉള്‍പ്പെടുത്തണം’, വഖഫ്  നിയമഭേദഗതി ബില്ലിൽ നിര്‍ദ്ദേശം

മുസ്‌ലിം ഇതര അംഗങ്ങളെയും, വനിതകളെയും വഖഫ് കൗണ്‍സിലിലും, ബോര്‍ഡുകളിലും ഉള്‍പ്പെടുത്തണമെന്നതടക്കം നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളുമായി വഖഫ് നിയമഭേദഗതി ബില്‍. വഖഫ് സ്വത്ത് രജിസ്ട്രേഷനായി കേന്ദ്ര പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാക്കുന്നടതക്കം നാല്‍പതിലധികം ഭേദഗതികളുമായാണ് ബില്‍ പുറത്തിറങ്ങുന്നത്. ബില്ലിന്‍റെ പകര്‍പ്പ് എംപിമാര്‍ക്ക് വിതരണം ചെയ്തു. ഈയാഴ്ച തന്നെ ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചേക്കും.  വഖഫ് കൗണ്‍സിലിന്‍റെയും ബോര്‍ഡുകളുടെയും അധികാരം വെട്ടിക്കുറക്കുന്ന പുതിയ ബില്ലാണ് കേന്ദ്രം കൊണ്ടുവരുന്നത്. വഖഫ് സ്വത്തുക്കളില്‍ ഇനി മുതല്‍ സര്‍ക്കാരിന്‍റെ നിയന്ത്രണവും ഉറപ്പ് വരുത്തിയാണ് ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്രത്തിന്‍റെ നീക്കം. വഖഫ്…

Read More

വഖഫ് ബോ‌ർഡുകളിൽ ഇനി സ്‌ത്രീകളും; രാജ്യത്തുണ്ടാവുക വലിയ മാറ്റമെന്ന് സൂചന

വഖഫ് ബോ‌ർഡുകള്‍ പരിഷ്‌കരിക്കുന്നതിന് കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ഭേദഗതി ബില്ലില്‍ സ്‌ത്രീകളെയും ബോർ‌ഡുകളില്‍ ഉള്‍പ്പെടുത്താൻ ശുപാർശ ചെയ്യുന്നതായി സൂചന. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ബോർഡിലും വനിതാ പ്രാതിനിധ്യം ഉണ്ടാകും. രണ്ട് വനിതകളെയാണ് നിയമിക്കുക. നിലവില്‍ മുസ്ളീം മതപരമായ കാര്യങ്ങളും പള്ളികളുടെ ഭരണവും കൈകാര്യം ചെയ്യുന്ന വഖഫ് ബോർഡുകളില്‍ ഒരിടത്തും സ്‌ത്രീ പ്രാതിനിദ്ധ്യമില്ല. ഇതാണ് ഇനി മാറുക. നിലവിലുള്ള നിയമമനുസരിച്ച്‌ വഖഫ് സ്വത്തിന് ഒരു കോടതിയിലും ചോദ്യംചെയ്യാൻ സാധിക്കില്ല. മുസ്ളീം ഭൂരിപക്ഷ രാജ്യമായ സൗദിയിലും ഒമാനിലും പോലും ഇത്തരമൊരു…

Read More