മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി ; കെ.എം ഷാജിക്ക് പിന്തുണ

മുമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ. വഖഫ് ചെയ്തതിന് രേഖകളുണ്ട്. ഇടതുപക്ഷ സർക്കാർ നിയോഗിച്ച നിസാർ കമ്മീഷൻ ഇത് വ്യക്തമാക്കിയിട്ടുണ്ട്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ലീഗ് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. വഖഫ് ഭൂമിയാണ് എന്ന സത്യം നിലനിർത്തി പ്രശ്‌നപരിഹാരത്തിന് സർക്കാർ തയ്യാറാകണം. വിഷയത്തിൽ പ്രതിപക്ഷനേതാവുമായി ഏറ്റുമുട്ടലിനില്ല. മുനമ്പം വിഷയത്തിൽ കെ.എം ഷാജി പറഞ്ഞത് വസ്തുതയുടെ അടിസ്ഥാനത്തിലാണെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. എന്നാൽ മുനമ്പം വിഷയത്തിൽ ലീഗിന്…

Read More

മുനമ്പം വഖഫ് ഭൂമി വിഷയം ; സർക്കാർ നിർദേശിക്കുന്ന കാര്യങ്ങൾ ചെയ്യാനെ വഖഫ് ബോർഡിന് കഴിയൂ, ശ്രദ്ധ തിരിച്ച് വിടാൻ ബോധപൂർവമായ ശ്രമം , പാണക്കാട് റഷീദലി ഷിഹാബ് തങ്ങൾ

മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ശ്രദ്ധ തിരിച്ചു വിടാൻ ബോധപൂർവമായ ശ്രമം നടക്കുന്നതായി വഖഫ് ബോഡ് മുൻ ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ. താൻ വഖഫ് ബോഡ് ചെയർമാൻ ആയ സമയത്താണ് വിഷയങ്ങൾക്ക് ആധാരമായ കാര്യങ്ങളെന്ന പ്രചാരണം അതിൻ്റെ ഭാഗമാണ്. സർക്കാർ നിർദേശിക്കുന്ന കാര്യങ്ങൾ ചെയ്യാനെ വഖഫ് ബോഡിന് സാധിക്കൂവെന്നും പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. ചന്ദ്രികയിൽ എഴുതിയ ലേഖനത്തിലാണ് റശീദലി തങ്ങളുടെ വിശദീകരണം. വഖഫ് ബോഡ് ചെയർമാൻറെ വ്യക്തിപരമായ നിലപാടുകൾക്ക് പ്രസക്തിയില്ല. നിസാർ…

Read More

മുനമ്പത്തേത് വഖഫ് ഭൂമി ; ഉത്തരവുണ്ടെന്ന് മന്ത്രി പി.രാജീവ്

മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർഡിന്റെ ഉത്തരവുണ്ടെന്ന് മന്ത്രി പി. രാജീവ്. മുൻ ചെയർമാൻ റഷീദലി തങ്ങളാണ് ഉത്തരവിറക്കിയത്. വിഷയത്തിൽ സങ്കീർണതയുണ്ട്. കുരുക്കഴിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിനും വർഗീയ മുതലെടുപ്പിനും സർക്കാർ എതിരാണ്. ചേരിതിരിവില്ലാതെ വിഷയം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വഖഫ് ബോർഡിന്റെ ഉത്തരവുള്ളതുകൊണ്ടാണ് നികുതിയടക്കാൻ കഴിയാത്ത സാഹചര്യമുണ്ടായത്. എല്ലാവരും ചേർന്ന് രമ്യമായി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

Read More

മുനമ്പം വഖഫ് ഭൂമി വിഷയം ; സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ലത്തീൻ അതിരൂപത

മുനമ്പം വഖഫ് വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ലത്തീൻ അതിരൂപത. അടിയന്തരമായി ഇടപെടേണ്ട വിഷയത്തിൽ അടിയന്തരമായി ഇടപെടണം. ഇല്ലെങ്കിൽ അത് പ്രശ്‌നങ്ങൾക്ക് കാരണമാകും. ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ സർക്കാർ ഇടപെടൽ മാറ്റിവെക്കരുതെന്നും ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു. തിരുവനന്തപുരത്ത് മുനമ്പം ഐക്യദാർഢ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം വിഷയത്തിൽ മതസൗഹാർദം തർക്കുന്ന രീതിയിലുള്ള ഇടപെടലുകൾ ഉണ്ടായി. വൈകാരികപ്രതികരണങ്ങൾ ഉണ്ടാകണമെന്നും അതിനെ വർഗീയവത്കരിക്കണമെന്നും ആഗ്രഹിക്കുന്നവരുടെ നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട സവിശേഷതകളിൽ ഒന്നാണ്…

Read More

മുനമ്പം വഖഫ് ഭൂമി വിഷയം ; സർക്കാർ ഇടപെട്ട് പരിഹരിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മുനമ്പം വഖഫ് ഭൂമി വിഷയം സർക്കാർ ഇടപെട്ട് പരിഹരിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അവിടെയുള്ള താമസക്കാരെ കുടിയിറക്കണമെന്ന് മുഖ്യധാരയിലുള്ള ഒരു മുസ്‌ലിം സംഘടനയും ആവശ്യപ്പെട്ടിട്ടില്ല. പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നാണ് എല്ലാവരും ആവശ്യപ്പെട്ടത്.. മുനമ്പം വിഷയം ചർച്ച ചെയ്യാൻ സാദിഖലി തങ്ങൾ മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉമർ ഫൈസി മുക്കം സാദിഖലി തങ്ങൾക്കെതിരെ നടത്തിയ പ്രസ്താവന ശരിയായില്ല. സമൂഹത്തിൽ സ്പർദ്ധ വളർത്തുന്ന രീതിയിലായിപ്പോയി. സമസ്തക്ക് ഉത്തരവാദിത്തപ്പെട്ട ഒരു നേതൃത്വമുണ്ട്….

Read More