
എല്ലാം അറിയാമായിരുന്നിട്ടും എന്ത് കൊണ്ട് നേരത്തെ അൻവർ ഇത് വെളിപ്പെടുത്തിയില്ല; മുഖ്യമന്ത്രി രാജിവെക്കണമെന്ന് പി.സി
പി.വി അൻവര്‍ എംഎല്‍എക്കെതിരെ വിമര്‍ശനവുമായി പി.സി ജോര്‍ജ്. മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും എതിരെ വർഷങ്ങളായി നിലനിൽക്കുന്ന ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചതെന്നും എല്ലാം അറിയാമായിരുന്നിട്ടും എന്ത് കൊണ്ട് നേരത്തെ അൻവർ ഇത് വെളിപ്പെടുത്തിയില്ലെന്നും പി.സി ജോര്‍ജ് ചോദിച്ചു. പിവി അൻവറിന് ആദ്യം പിന്തുണ നൽകിയത് കെ.ടി ജലീലും കാരാട്ട് റസാക്കുമാണ്. കേരളത്തിൽ വളർന്ന് കൊണ്ട് ഇരിക്കുന്ന പൊളിറ്റിക്കൽ ഇസ്ലാമാണോ അൻവറിന് പിന്നിൽ എന്ന് സംശയിക്കുന്നെന്നും പി.സി ജോർജ് ആരോപിച്ചു. പി.വി അൻവര്‍ ഉന്നയിച്ച ആരോപണങ്ങളിൽ സിബിഐ അന്വേഷണം നടത്തണമെന്നും…