തിളങ്ങുന്ന ചർമ്മത്തിനു പിന്നിലെ രഹസ്യങ്ങൾ അറിയണോ?

നല്ല ചർമ്മത്തിന് നല്ല വ്യായാമം അത്യവശ്യമാണ്. വ്യായാമവും ചര്‍മ്മസൗന്ദര്യവും തമ്മില്‍ ബന്ധമുണ്ട്. ദിവസേന വ്യായാമം ചെയ്താല്‍ അത് ചര്‍മ്മാരോഗ്യത്തില്‍ പ്രതിഫലിക്കും. ചര്‍മ്മം തിളങ്ങും. അത് യോഗയോ, ജിമ്മില്‍ പോയുള്ള വര്‍ക്കൗട്ടോ നടത്താം. ആരോഗ്യപൂര്‍ണ്ണമായ ഭക്ഷണം നല്ല ഭക്ഷണം കഴിച്ചെങ്കിലേ ആരോഗ്യമുള്ള ചര്‍മ്മം ലഭിക്കുകയുള്ളു. നല്ല ഭക്ഷണമെന്നാല്‍, പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം. സ്വാഭാവികമായി തിളങ്ങുന്ന ചര്‍മ്മത്തിന് പോഷക ​ഗുണങ്ങളുള്ള ഭക്ഷണം വേണം. ഉറക്കം കളയരുത്. ഉറക്കമൊഴിഞ്ഞ് ചര്‍മ്മാരോഗ്യസംരക്ഷണത്തിന് ഇറങ്ങിത്തിരിച്ചിട്ട് കാര്യമില്ല. ആരോഗ്യമുള്ള, സ്വാഭാവികമായി തിളങ്ങുള്ള ചര്‍മ്മമുള്ള ആളുകളോട് ചോദിച്ചാലറിയാം…

Read More

2023-ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡിലീറ്റ് ചെയ്യാനാഗ്രഹിച്ച ആപ്പ്

2023-ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡിലീറ്റ് ചെയ്യാനാഗ്രഹിച്ച സമൂഹമാധ്യമ ആപ്ലിക്കേഷനായി ഇന്‍സ്റ്റഗ്രാം. പത്ത് ലക്ഷത്തിലധികം പേരാണ് എങ്ങനെ ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്യാമെന്ന് ഓരോ മാസവും സേര്‍ച്ച് ചെയ്തിട്ടുള്ളത്. ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്യാനുള്ള താല്‍പ്പര്യം സമൂഹ മാധ്യമങ്ങളിലുണ്ടാകുന്ന ചുവടുമാറ്റത്തിന്റെ സൂചനയാണെന്നാണ് ടിആര്‍ജി ഡാറ്റാ സെന്റേഴ്‌സിന്റെ തലവനായ ക്രിസ് ഹിങ്കിള്‍ പറയുന്നത്. ഡിലീറ്റ് ചെയ്യാനുള്ള പ്രവണത കൂടുന്നുണ്ടെങ്കിലും ഇപ്പോഴും ഇന്‍സ്റ്റഗ്രാമിന് രണ്ട് ബില്യണിലധികം ഉപയോക്താക്കള്‍ ആഗോളതലത്തിലുണ്ട്. അതുപോലെ അഞ്ച് ദിവസം കൊണ്ട് 100 മില്യണ്‍ ഉപയോക്താക്കളെ നേടിയ മെറ്റാ പ്ലാറ്റ്‌ഫോമായ…

Read More

ഇന്ത്യയുമായി സ്വകാര്യ നയതന്ത്ര ചർച്ച ആവശ്യമെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി

ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വകാര്യ ചർച്ച ആവശ്യമാണെന്ന് കനേഡിയൻ വിദേശകാര്യമന്ത്രി െമലാനി ജോളി. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ–കാനഡ നയതന്ത്ര ബന്ധം വഷളായിരിക്കുന്ന പശ്ചാത്തലത്തിലാണ് മെലാനിയുടെ പ്രസ്താവന. ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മെലാനി പറഞ്ഞു. കനേഡിയൻ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷ വളരെ ഗൗരവമായാണ് കാണുന്നത്. സ്വകാര്യമായി ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. സ്വകാര്യ നയതന്ത്ര ചർച്ചകളാണ് നല്ലതെന്ന് കരുതുന്നുവെന്നും ജോളി പറഞ്ഞു.  41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടെന്ന…

Read More