ഉത്തരധ്രുവത്തിലെ വമ്പൻമാരായ വാൽറസുകൾ; കൊമ്പുകൾക്ക് 3 അടി വരെ; ഭീഷണിയായി കാലാവസ്ഥ വ്യതിയാനം

ഉത്തരധ്രുവത്തിലെ വമ്പന്മാരാണ് വാൽറസുകൾ. ഏതാണ്ട് ഏഴ് മുതൽ പന്ത്രണ്ട് അടി വരെ നീളത്തിൽ ഇവ വളരും, 1500 കിലോ വരെയൊക്കെ ഭാരവും വയ്ക്കും. 40 വർഷം വരെ ജീവിക്കുന്ന ഈ ജീവികൾക്ക് ആനകളെപ്പോലെ വലിയ കൊമ്പുകളുണ്ട്. 3 അടി വരെയൊക്കെ കൊമ്പുകൾക്ക് നീളമുണ്ടാകുമത്രെ. ഹിമപാളികൾ പൊളിക്കാനാണ് ഈ കൊമ്പ് ഇവർ പ്രധാനമായും ഉപയോഗിക്കുന്നത്. ഒഡോബെനസ് റോസ്മാരസ് എന്ന് ശാസ്ത്രനാമമുള്ള വാൽറസുകൾ ആർടിക് സമുദ്രമേഖലയിലെ കീസ്റ്റോൺ ഗണത്തിൽപെടുന്ന ജീവികളാണ്. ഒരു സമയത്ത് വ്യാവസായിക അടിസ്ഥാനത്തിലുള്ള വേട്ടയാടൽ ഇവയ്ക്ക് വലിയ…

Read More