അയോധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു

ആറ് മാസം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അയോധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു. കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടർന്നാണ് മതിൽ ഇടിഞ്ഞത്. മതിൽ 20 മീറ്റർ നീളത്തിലാണ് പൊളിഞ്ഞു വീണത്. 240 കോടിയോളം രൂപ ചെലവിട്ടാണ് കെട്ടിടം പുതുക്കി പണിതത്. അതേസമയം മതിൽ ഇടിഞ്ഞതോടെ അഴിമതി ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. അയോധ്യ നിർദയമായി കൊള്ളയടിക്കപ്പെട്ടെന്ന് സമാജ്‌വാദി പാര്‍ടി നേതാവ് ഐപി സിങ് പ്രതികരിച്ചു. എന്നാൽ മതിൽ അയോധ്യ…

Read More

മഴയിൽ കുതിർന്ന് വീടിൻറെ ഒരു ഭാഗം ഇടിഞ്ഞുവീണു; പോത്തൻകോട് വീട്ടമ്മ മരിച്ചു

തിരുവനന്തപുരം പോത്തൻകോട്, വീടിൻറെ ചുമരിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. പോത്തൻകോട് ഇടത്തറ വാർഡിൽ ശ്രീകല (61) ആണ് മരിച്ചത്. മഴയിൽ കുതിർന്ന ചുമരാണ് ഇടിഞ്ഞുവീണത്. പുതിയ വീട് പണിതതാണ് ഇവർ. ഇതിനിടെ പഴയ വീട് ഇടിച്ച് മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മഴ കനത്തത്. ഇതോടെ പഴയ വീട് പൊളിക്കുന്ന പ്രവൃത്തി നിർത്തിവച്ചു. ഈ ഭാഗങ്ങൾ മഴ ശക്തിപ്പെട്ടതോടെ കുതിർന്നുപോകാൻ തുടങ്ങി. അപകടം മനസിലാക്കാതെ ഇന്ന് രാവിലെ ഇവിടെ സൂക്ഷിച്ചിരുന്ന വിറകെടുക്കാനെത്തിയതാണ് ശ്രീകല. ഈ സമയത്താണ് അപകടം നടന്നത്. ഉടനെ…

Read More

മതിലിൽ ഉറങ്ങുന്ന കടുവയുടെ വീഡിയോ തരംഗമാകുന്നു

ആ കാഴ്ചകൾ ഗ്രാമവാസികളെ അദ്ഭുതപ്പെടുത്തി! ഒരു കടുവ മതിലിൽ ഉറങ്ങുന്നതാണ് ഗ്രാമവാസികളിൽ അദ്ഭുതമുളവാക്കിയത്. ഉത്തർപ്രദേശിലാണ് അപൂർവസംഭവം. സുഖപ്രദമായി ഉറങ്ങാനുള്ള സ്ഥലം കണ്ടെത്താൻ വന്യമൃഗം എത്തിയതാണോ അതോ അവിടെ സൂര്യസ്നാനം ചെയ്യാൻ എത്തിയതാണോ തുടങ്ങിയ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. നൂറു കണക്കിനു ഗ്രാമവാസികൾ കൂടിനിൽക്കുന്പോഴാണ് ഇഷ്ടികച്ചുവരിനു മുകളിൽ കടുവ ശാന്തനായി ഉറങ്ങുന്നത്. പിലിഭിത്തിലെ കടുവാസങ്കേതത്തിൽനിന്നു ചാടിപ്പോയ കടുവയാണ് അത്കോന ഗ്രാമത്തിലെ ഗുരുദ്വാരയ്ക്കു സമീപമുള്ള മതിലിൽ വിശ്രമിക്കാൻ കയറിയത്. ഗ്രാമത്തിലെത്തിയ കടുവ ശാന്തനായിരുന്നുവെന്നും ആരെയും ഉപദ്രവിച്ചില്ലെന്നും…

Read More

ഉത്തർപ്രദേശിൽ ഹൽദി ആഘോഷത്തിനിടയിലേക്ക് മതിൽ ഇടിഞ്ഞുവീണ് അപകടം; 6 മരണം

ഉത്തർപ്രദേശിൽ ഹൽദി ആഘോഷത്തിനിടയിലേക്ക് മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. സംഭവത്തിൽ 23 പേർക്ക് പരുക്കേറ്റു. ഒരു കുട്ടിയും അഞ്ചു സത്രീകളുമാണ് മരിച്ചത്. ഉത്തർപ്രദേശിലെ മൗ ജില്ലയിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം.  അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹൽദി ആഘോഷത്തിന്റെ ഭാഗമായി  നടത്തിയ ഘോഷയാത്രയിലായിരുന്നു അപകടം. ചെണ്ടമേളങ്ങൾക്ക് പിന്നാലെ നീങ്ങിയ വനിതകൾക്കുമേലെയാണ് മതിൽ ഇടിഞ്ഞത്. നിരവധി വീടുകൾ നിറഞ്ഞ ചെറിയപ്രദേശത്തായിരുന്നു അപകടം. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.   

Read More

അമേരിക്ക-മെക്സിക്കോ അതിർത്തിയിലെ മതിലിൽ നിന്ന് വീണ് ഗുജറാത്ത് സ്വദേശി മരിച്ചു

അമേരിക്ക മെക്സിക്കോ അതിർത്തിയിലുള്ള കൂറ്റൻ മതിലിൽ നിന്ന് താഴെ വീണ് ഗുജറാത്ത് സ്വദേശി മരിച്ചു. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. മതിൽ ചാടി കടക്കാനുള്ള ശ്രമത്തിനിടെ മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഗുജറാത്ത് ഗാന്ധിനഗർ സ്വദേശി ബ്രിജ് കുമാർ യാദവാണ് മരിച്ചത്. 30 അടി മുകളിൽ നിന്നും താഴേക്ക് വീണ ബ്രിജ് കുമാർ യാദവിന്റെ ഭാര്യക്കും മൂന്നു വയസ്സുള്ള മകനും ഗുരുതരമായി പരിക്കേറ്റു. ഗുജറാത്തിലെ കലോലിൽ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇയാൾ. ഇവിടെ വെച്ച്…

Read More