വിമാനങ്ങളിൽ ആശയവിനിമയോപാധികളായ പേജറുകളും വാക്കി ടോക്കികളും നിരോധിച്ച് ഇറാൻ
വിമാനങ്ങളിൽ ആശയവിനിമയോപാധികളായ പേജറുകളും വാക്കി ടോക്കികളും നിരോധിച്ച് ഇറാൻ. ലെബനനിൽ നടന്ന സ്ഫോടനങ്ങൾക്ക് പിന്നാലെയാണിത്. ക്യാബിനുകളിലും ചെക്ക് ഇൻ ലഗേജുകളിലും ഇവ രണ്ടും പാടില്ലെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്. മൊബൈൽ ഫോൺ ഒഴികെയുള്ള മറ്റെല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങളും നിരോധിച്ചതായി ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ അറിയിച്ചു. അടുത്തിടെ ലെബനനിൽ വ്യാപകമായി വാക്കി ടോക്കികളും പേജറുകളും പൊട്ടിത്തെറിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെ വിവിധ വിമാനക്കമ്പനികൾ സുരക്ഷ കണക്കിലെടുത്ത് വിമാനയാത്രകളിൽ പേജറുകളും വാക്കി ടോക്കികളും നിരോധിച്ചിരുന്നു. വിമാനങ്ങളിൽ ഇവ ആദ്യമായി നിരോധിച്ചത്…