
വാക്കത്തോൺ സംഘടിപ്പിച്ച് അബുദാബി കെഎംസിസി
52മത് യു.എ.ഇ യൂണിയൻ ദിനത്തോടനുബന്ധിച്ച് രാജ്യത്തിനും ഭരണാധികാരികൾക്കും അഭിവാദ്യമർപ്പിച്ച് അബൂദബി കെ.എം.സി.സി റാലി സംഘടിപ്പിച്ചു. യു.എ.ഇയുടെ ചതുർവർണ കൊടിയേന്തിയും ഷാളണിഞ്ഞും നിരവധിപേർ പങ്കാളികളായി. ഇന്തോ-അറബ് കലാ പരിപാടികളും ബാൻഡ് മേളവും കോൽക്കളി തുടങ്ങിയ കലാപരിപാടികളും വാക്കത്തണിന് മാറ്റുകൂട്ടി. വെള്ള വസ്ത്രമണിഞ്ഞെത്തിയ കെ.എം.സി.സി പ്രവർത്തകരും തദ്ദേശീയ വേഷമണിഞ്ഞ വിദ്യാർഥി, വിദ്യാർഥിനികളും വിവിധ ജില്ലകളുടെ ബാനറിനു കീഴിൽ അണിനിരന്നു. ഇന്ത്യൻ ഇസ്ലാമിക് സെൻറർ പ്രസിഡന്റ് ബാവാ ഹാജി, കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ, ജനറൽ സെക്രട്ടറി യൂസുഫ് സി.എച്ച് എന്നിവർക്ക്…