
വയനാട് ദുരന്തം: നെഞ്ചു പിടഞ്ഞ് പ്രവാസികൾ; അഷ്റഫ് കാത്തിരിക്കുന്നത് 9 പേരുടെ മൃതദേഹങ്ങള്‍ക്കായി
വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തില്‍ നെഞ്ചു പിടഞ്ഞ് പ്രവാസികളും. ബന്ധുക്കളും അടുത്തറിയുന്നവരും അപകടത്തില്‍പ്പെട്ടതിന്റെ വേദനയ്ക്കൊപ്പം പലരുടെയും വിവരങ്ങള്‍ ലഭിക്കാത്തതിന്റേയും വേദനയിലാണ് ഇവർ. മസ്ക്കറ്റില്‍ നിന്ന് നാട്ടിലെത്തിയ കെഎംസിസി നേതാവ് അഷ്റഫ് ദുരന്തഭൂമിയില്‍ വലിയ വേദനയോടെ കാത്തിരിക്കുകയാണ്. അപകടത്തില്‍പ്പെട്ട ബന്ധുക്കളില്‍ 9 പേരുടെ മൃതദേഹങ്ങള്‍ക്കായാണ് ഈ കാത്തിരിപ്പ്. രണ്ടു തവണ പോയി നോക്കിയപ്പോഴും ബന്ധുക്കളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മിക്ക ശരീരത്തിലും തലയില്ലെങ്കില്‍ കാലില്ല, അല്ലേല്‍ ഉടലില്ല എന്ന അവസ്ഥയാണെന്ന് അഷ്റഫ് വേദനയോടെ പങ്കുവെക്കുന്നു. തലയുള്ള മൃതദേഹങ്ങളാവട്ടെ തിരിച്ചറിയാനും സാധിക്കുന്നില്ല. മക്കളും,…