
ഒമാനിലെ വാദികബീറിലുണ്ടായ വെടിവെയ്പ്പ് ; ഒമാന് പിന്തുണയുമായി ലോക രാജ്യങ്ങൾ
വാദികബീർ വെടിവെപ്പ് സംഭവത്തിൽ ഒമാന് പിന്തുണയുമായി ലോക രാജ്യങ്ങൾ. വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയെ ഇറാഖ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഫുആദ് ഹുസൈൻ ഫോണിൽ വിളിച്ചു. സംഭവത്തിൽ ഒമാനോട് തന്റെ രാജ്യം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി അദ്ദേഹം അറിയിച്ചു. സാധാരണക്കാരുടെ വിയോഗത്തിലും പൊലീസ് ഉദ്യോഗസ്ഥന്റെ രക്തസാക്ഷിത്വത്തിലും അദ്ദേഹം ഇറാഖിന്റെ അനുശോചനം അറിയിക്കുകയും ചെയ്തു. ചില സംഭവ വികാസങ്ങളെ സ്പർശിക്കുകയും പ്രാദേശികവും ആഗോളവുമായ സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ നിലനിർത്തുന്നതിനുള്ള എല്ലാ മാർഗങ്ങളെയും പിന്തുണക്കുന്ന ഇരു…