
ഒമാനിലെ വാദി കബീറിൽ നടന്ന വെടിവെയ്പ്പ് ; റോയൽ ഒമാൻ പൊലീസിന് നന്ദി പറഞ്ഞ് പ്രവാസികൾ
തിങ്കളാഴ്ച രാത്രി മുതൽ തലസ്ഥാന നഗരിക്കടുത്ത് വാദി കബീറിൽ നടന്ന വെടിപ്പും അനുബന്ധ സംഭവങ്ങളും പ്രവാസികളിൽ ആശങ്ക പരത്തി. പ്രവാസി മലയാളികൾ അടക്കമുള്ളവർ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് നടന്നത്. മസ്ജിദിന് സമീപം താമസിക്കുന്ന മലയാളികൾ അടക്കമുള്ളവർ രാത്രി വെടിയൊച്ച കേട്ടതോടെ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആശങ്കയിലായിരുന്നു. മുഹറം ആഘോഷത്തിന്റെ ഭാഗമാണിതെന്നാണ് ആദ്യം പലരും കരുതിയത്. പിന്നീട് സുരക്ഷാ അധികൃതർ എത്തുന്നത് കണ്ടതോടെയാണ് പലർക്കും സംഭവത്തിന്റെ ഗൗരവം മനസ്സിലായത്. രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത സംഭവം ആയതിനാൽ പലർക്കും വെടിവെപ്പാണെന്ന്…