സച്ചിൻ തെന്‍ഡുല്‍ക്കറുടെ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് ജീവനൊടുക്കി;  കാരണം വ്യക്തമല്ല

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെന്‍ഡുല്‍ക്കറുടെ സുരക്ഷാ സംഘത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. മഹാരാഷ്ട്ര സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്സിലെ പ്രകാശ് കപ്ഡെ (39) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചെ കപ്ഡെയുടെ മഹാരാഷ്ട്രയിലെ ജൽഗാവിലെ വീട്ടിലായിരുന്നു സംഭവം. സർവീസ് റിവോൾവർ ഉപയോഗിച്ച് കഴുത്തിൽ വെടിവെച്ചാണ് ആത്മഹത്യ ചെയ്തത്. സച്ചിന്‍റെ മുംബൈയിലെ വസതിക്ക് സുരക്ഷ ഒരുക്കുന്ന സംഘത്തിൽ ഉൾപ്പെട്ട സേനാംഗമാണ് കപ്ഡെ. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

Read More

ജയിലിൽ ദിവസങ്ങൾക്കു മുൻപ് വിവിഐപി സന്ദർശനം നടത്തി; പി.കെ. കുഞ്ഞനന്തന്റെ മരണത്തിൽ കെ.എം. ഷാജി

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി.കെ. കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആവർത്തിച്ച് മുസ്ലിംലീഗ് നേതാവ് കെ.എം. ഷാജി. പേരാമ്പ്രയിലെ തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു കെ.എം. ഷാജിയുടെ വിമർശനം. ‘പി.കെ. കുഞ്ഞനന്തനു ഭക്ഷ്യവിഷബാധ ഏൽക്കുന്നതിന് ആഴ്ചയ്ക്കു മുൻപ് ജയിലിൽ ഒരു വിവിഐപി സന്ദർശനം നടത്തി. ആ വിവിഐപി ആരെന്നു പിന്നീട് വ്യക്തമാക്കും. സിപിഎം പ്രതിക്കൂട്ടിലായ പല കേസുകളിലെയും പ്രതികൾ ആത്മഹത്യ ചെയ്യുന്നതിൽ ദുരൂഹതയുണ്ട്’ കെ.എം. ഷാജി ആരോപിച്ചു. കൊലപാതകക്കേസിലെ രഹസ്യം ചോരുമോ എന്നു ഭയന്നാൽ, കൊന്നവരെ കൊല്ലുന്ന രീതിയാണ് സിപിഎമ്മിന്റേതെന്നും…

Read More

ഡ്രോണുകൾ പൊലീസിന് ശല്യമാകുന്നു; നേരിടാൻ പരുന്തുകളെ കളത്തിലിറക്കി തെലങ്കാന

വിഐപി സന്ദർശനത്തിനും വലിയ പരിപാടികൾക്കും ഇടയിൽ പൊലീസിന് വെല്ലുവിളിയാവുന്ന ഡ്രോണുകളെ നേരിടാൻ പരുന്തുകളുമായി തെലങ്കാന പൊലീസ്. പ്രത്യേക പരിശീലനം നേടിയ പരുന്തുകളെ ഉപയോഗിച്ചാണ് ഡ്രോണുകളെ വരുതിയിലാക്കുക. യൂറോപ്യൻ രാജ്യങ്ങളായ നെതർലാൻഡും ഫ്രാൻസിലും പിന്തുടുന്ന രീതിയാണ് തെലങ്കാന പൊലീസ് പരീക്ഷിക്കുന്നത്. മൂന്ന് വർഷത്തോളം നീണ്ട പരിശീലനത്തിന് ശേഷമാണ് തെലങ്കാന പൊലീസിന്റെ ഈ പരുന്തുകൾ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് മൊയിൻബാദിൽ വച്ച് പരുന്തുകളെ ഉപയോഗിച്ചുള്ള ഈ ഡ്രോൺ നേരിടലിന്റെ ട്രയൽ നടന്നത്. ഡിജിപി രവി ഗുപ്ത മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ,…

Read More