
കാസർകോട് എം.വി.ബാലകൃഷ്ണന്റെ പേരിലുള്ള ഈദ് ആശംസാ കാർഡ് വിവാദത്തിൽ; പിൻവലിച്ചെന്ന് എൽഡിഎഫ്
കാസർകോട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണന്റെ പേരിൽ ഇറക്കിയ ഈദ് ആശംസാ കാർഡ് വിവാദമായി. കറുത്ത പശ്ചാത്തലത്തിൽ, തെളിഞ്ഞ ചന്ദ്രക്കലയോടൊപ്പം തിരഞ്ഞെടുപ്പ് ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രവും ചേർത്തിറക്കിയ കാർഡ് മണ്ഡലത്തിൽ പ്രചരിച്ചതോടെ വിവാദമാകാനിടയുള്ള കാര്യം ചിലർ നേതാക്കളെ അറിയിച്ചു. ഇതോടെയാണ് അബദ്ധം പിണഞ്ഞത് നേതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ കാർഡ് വിതരണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും ലോക്സഭാ മണ്ഡലത്തിലെ 7 നിയോജക മണ്ഡലങ്ങളിലും കാർഡ് വിതരണം ആരംഭിച്ചിരുന്നു. ഇടതു മുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്റെ…