അപകീർത്തി കേസ് ഫയൽ ചെയ്ത് വി എസ് ശിവകുമാർ

അപകീർത്തി കേസ് ഫയൽ ചെയ്ത് കോൺഗ്രസ് നേതാവ് വി.എസ്.ശിവകുമാർ.  മുൻ മന്ത്രിയായ തന്നെ ഫേസ്ബുക്കിലൂടെ അപമാനിച്ചുവെന്നാരോപിച്ചാണ് കേസ്.  എറണാകുളം അമൃത മെഡിക്കൽ കോളജ് അസി. പ്രഫസർ ഡോ.അജയ് ബാലചന്ദ്രനെതിരെയാണ് ഹർജി.  സ്വകാര്യ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. മുൻ മന്ത്രിയായയ തന്നെ ഫേസ്ബുക്കിലൂടെ എതിർകക്ഷി അപമാനിച്ചുവെന്നാണ് ഹർജിയിൽ പറയുന്നത്. 2023 ജൂൺ എട്ടിനാണ് സംഭവമുണ്ടായത്. തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നാണ് ഹർജി പരിഗണിക്കുന്നത്. പരാതിക്കാരന്റെ മൊഴി കോടതി രേഖപ്പെടുത്തും.  

Read More

പണം നിക്ഷേപിച്ചവർക്ക് 13 കോടി നഷ്ടം; വി.എസ്.ശിവകുമാറിന്റെ വീട്ടിൽ പ്രതിഷേധം

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന്റെ ശാസ്തമംഗലത്തുള്ള വീടിനുമുന്നിൽ അൺ എംപ്ലോയീസ് സോഷ്യൽ വെൽഫയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകരുടെ പ്രതിഷേധം. സൊസൈറ്റി പ്രസിഡന്റ് എം. രാജേന്ദ്രൻ പണം മുഴുവൻ പിൻവലിച്ചുവെന്നും വി.എസ്. ശിവകുമാറിന്റെ ഉത്തരവാദിത്തത്തിന്മേലാണ് തങ്ങൾ നിക്ഷേപം നടത്തിയതെന്നും ആരോപിച്ചാണ് പ്രതിഷേധം. കിള്ളിപ്പാലം, വെള്ളായണി, നേമം എന്നിവിടങ്ങളിലായിരുന്നു അൺ എംപ്ലോയീസ് സോഷ്യൽ വെൽഫയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ശാഖകൾ ഉണ്ടായിരുന്നത്. ഇവിടങ്ങളിൽ നിക്ഷേപം നടത്തിയവർക്കാണ് പണം നഷ്ടമായതെന്നാണ് ആരോപണം. 300ലേറെപ്പേർക്കായി 13 കോടിയോളം രൂപ ഇത്തരത്തിൽ…

Read More

കോൺഗ്രസ് നേതാവ് വിഎസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്

വി.എസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്. ഇത് നാലാം തവണയാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ വിഎസ് ശിവകുമാറിന് ഇഡി നോട്ടീസ് നൽകുന്നത്. നാളെ രാവിലെ 11 ന് ഹാജരാകാനാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. വിഎസ് ശിവകുമാറിനെതിരെ ഏറെ നാളായി ഇഡി അന്വേഷണം നടത്തുന്നുണ്ട്. വിജിലൻസും പരിശോധന നടത്തിയിരുന്നു. ഏപ്രിൽ മുതൽ ഇഡി സംഘം വിഎസ് ശിവകുമാറിന് നോട്ടീസ് നൽകിയിരുന്നു. തിരുവനന്തപുരത്തെ ചില ആശുപത്രി ഇടപാടുകളടക്കം ഇഡി അന്വേഷണ പരിധിയിലുണ്ട്. മുൻപ് ഇഡി നോട്ടീസ് നൽകിയ ഘട്ടത്തിൽ വിഎസ്…

Read More